ഭരണപരിഷ്‌കാര കമ്മീഷനിലും കോണ്‍ഗ്രസ് അവകാശവാദം, എതിര്‍ത്ത് ലീഗ്; വെട്ടിലായി മുഖ്യമന്ത്രി

മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ പദവി നല്‍കാമെന്ന് ഏകദേശ ധാരണയായിരുന്നു
UDF
സണ്ണി ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി, വിഡി സതീശൻ ഫെയ്സ്ബുക്ക്
Edited By:
Updated on: 
2 min read

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ നിലപാടിനെത്തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാബിനറ്റ് പദവി വിഭജനത്തില്‍ പുതിയ പ്രതിസന്ധി. ഭരണമാറ്റത്തിനു പിന്നാലെയുണ്ടായ ചര്‍ച്ചയില്‍ മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ പദവി നല്‍കാമെന്ന് ഏകദേശ ധാരണയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം പുതിയ അവകാശവാദം ഉന്നയിച്ചതോടെ കാബിനറ്റ് പദവികളെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി.

UDF
റൺ ഫോർ യുവർ ഹാർട്ട്; കാരിത്താസ് മാരത്തണിൽ താരമായി 'കുട്ടാപ്പി ദ റോബോ'

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം വേണമെന്ന കടുത്ത നിലപാടിൽ മുസ്ലിം ലീ​ഗ് നേതൃത്വം നിൽക്കെ, കോൺ​ഗ്രസിന്റെ പുതിയ അവകാശവാദം തീരുമാനമെടുക്കുന്നതിൽ മുഖ്യമന്ത്രി വിഡി സതീശനെ വെട്ടിലാക്കിയിരിക്കുകയാണ്. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കിടെ ലീഗിന് ഈ പദവി നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നുവെന്ന് ഒരു മുസ്ലിം ലീഗ് നേതാവ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

'നിയമസഭയിലെ അംഗബലം കണക്കിലെടുത്ത് ആറാമതൊരു മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ പാര്‍ട്ടിക്ക് അവകാശമുണ്ടായിരുന്നെങ്കിലും, കാബിനറ്റ് പദവിയുള്ള ഒരു സ്ഥാനം നല്‍കാമെന്ന് സതീശന്‍ അടക്കമുള്ള നേതാക്കള്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് പാര്‍ട്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു.' ലീഗ് നേതാവ് വ്യക്തമാക്കി.

മുസ്ലിം ലീഗിനു പുറമെ, കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗവും തങ്ങളുടെ ചെയര്‍മാന്‍ പി ജെ ജോസഫിനായി ഈ പദവി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മറ്റൊരു പദവി സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

കാബിനറ്റ് പദവി പങ്കിടല്‍ വീണ്ടും ചര്‍ച്ചയ്ക്ക് വന്നപ്പോള്‍, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പോലുള്ള സുപ്രധാന പദവി പാര്‍ട്ടി തന്നെ കൈവശം വെക്കണമെന്ന അഭിപ്രായം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചു. മുസ്ലിം ലീഗിന് നല്‍കിയ ഉറപ്പിനെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍ സൂചിപ്പിച്ചെങ്കിലും, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍ എന്നിവര്‍ ഭൂരിപക്ഷ അഭിപ്രായത്തെ പിന്തുണച്ചു.

മുന്‍ കെപിസിസി പ്രസിഡന്റുമാരായ എംഎം ഹസ്സന്‍, കെ. സുധാകരന്‍, മുന്‍മന്ത്രി കെസി ജോസഫ്, പ്രൊഫ. പി ജെ കുര്യന്‍ തുടങ്ങിയവരുടെ പേരുകള്‍ കാബിനറ്റ് പദവിയിലേക്ക് ഉയര്‍ന്നു വന്നിട്ടുണ്ട്.

2021-ല്‍ 21 എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, ഈ നിയമസഭയില്‍ കോണ്‍ഗ്രസിന് 63 എംഎല്‍എമാരുണ്ടെന്ന് ഒരു മുന്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞു. 'പുതിയ സ്ഥാനാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നതിനായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. കെ സി ജോസഫ്, പി ജെ കുര്യന്‍ തുടങ്ങിയ നേതാക്കള്‍ക്ക് ഈ പദവി വഹിക്കാനുള്ള യോഗ്യതയുണ്ട്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനുള്ളിലെ ഈ ഭിന്നാഭിപ്രായം മുഖ്യമന്ത്രി വി ഡി സതീശനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ലീഗിന് ഈ പദവി നിഷേധിക്കുന്നത് അവരുമായുള്ള അധികാര പങ്കിടല്‍ ധാരണയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വീണ്ടും ഉയര്‍ത്താന്‍ കാരണമായേക്കാമെന്നാണ്, സതീശനുമായി അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. പദവി വിട്ടുകൊടുത്താല്‍ അതും കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിക്ക് കാരണമായേക്കും. കോണ്‍ഗ്രസും ലീഗും തമ്മില്‍ ധാരണയിലെത്തുന്നതിലുള്ള അനിശ്ചിതത്വം, മറ്റു പദവികളിലെ നിയമനത്തെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

UDF
'വഖഫ് ബോർഡ് പിരിച്ചു വിടാൻ തീരുമാനിച്ചിട്ടില്ല'; മന്ത്രി എൻ ഷംസുദ്ദീൻ
UDF
ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കില്ല; തീരുമാനം മരവിപ്പിച്ചു
UDF
തിക്കും തിരക്കും 'ഭീഷണി'; മുഖ്യമന്ത്രിയുടെ 'സുരക്ഷ' കൂട്ടും
Summary

Congress eyes Reforms Commission post, miffs IUML; CM Satheesan in a fix

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P Jayarajan
pma salam
Muslim League Idukki Factional Clash
IUML MLAs Against Home Department
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com