ഗുവാഹത്തി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയതിന് പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. ഗുവാഹത്തി വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ ബൻവാർ ലാൽ മീണയെയാണ് സസ്പെൻഡ് ചെയ്തത്. അസം സന്ദർശനത്തിനിടെ ചീഫ് ജസ്റ്റിസിന്റെ സുരക്ഷാ സംവിധാനങ്ങളില്‍ പിഴവുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഒക്ടോബർ 17ന് ചീഫ് ജസ്റ്റിസ് കാമാഖ്യ ക്ഷേത്രദർശനം നടത്തിയിരുന്നു. ക്ഷേത്രദര്‍ശനത്തിനിടെ ഗൊഗോയിക്കുണ്ടായ അസൗകരങ്ങള്‍ കണക്കിലെടുത്താണ് നടപടി. 1969ലെ ആൾ ഇന്ത്യ സർവീസ് ചട്ടം അനുസരിച്ചാണ് സസ്പെൻഡ് ചെയ്തത്. സംസ്ഥാന ഗവർണറുടെ പേരിൽ ആഭ്യന്തര വകുപ്പാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇനിയൊരറിയിപ്പ് ലഭിക്കുന്നതു വരെ മീണ സസ്‌പെന്‍ഷനിലായിരിക്കുമെന്നും, എന്നാൽ പോലീസ് ആസ്ഥാനത്തു തന്നെ തുടരണമെന്നും സംസ്ഥാന ആഭ്യന്തര സെക്രട്ടറി ദീപക് മജുംദാർ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ചീഫ് ജസ്റ്റിസിന്റെ ഗുവാഹാട്ടി സന്ദര്‍ശനത്തെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയിരുന്നതായി പൊതു ഭരണ വകുപ്പ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates