India

ജഡ്ജിക്ക് കൊടുക്കാന്‍ എടുത്തുവെച്ച വെള്ളത്തില്‍ തുപ്പിയിട്ട് പ്യൂണ്‍; വൈറലായി വീഡിയോ 

പ്യൂണിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി വനിത ജഡ്ജ് തന്റെ ചേമ്പറില്‍ സിസി ടിവി ക്യാമറ ഘടിപ്പിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആഗ്ര; ഉത്തര്‍പ്രദേശിലെ വനിത ജഡ്ജിക്ക് തുപ്പിയിട്ട് വെള്ളം നല്‍കുന്ന പ്യൂണിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍  ആലിഗഡിലെ ജില്ല സെക്ഷന്‍ ജഡ്ജ് ഉത്തരവിട്ടു. വനിത സിവില്‍ ജഡ്ജിന് കുടിക്കാനായി ഗ്ലാസിലേക്ക് പകര്‍ത്തിവെച്ച വെള്ളത്തില്‍ പ്യൂണ്‍ തുപ്പുന്നതാണ് ദൃശ്യത്തിലുള്ളത്. ഒരു ആഴ്ച മുന്‍പ് നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ ഫോര്‍ത്ത് ക്ലാസ് തൊഴിലാളിയായിരുന്ന വികാസ് ഗുപ്തയെ സസ്‌പെന്‍ഡ് ചെയ്തു. 

പ്യൂണിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി വനിത ജഡ്ജ് തന്റെ ചേമ്പറില്‍ സിസി ടിവി ക്യാമറ ഘടിപ്പിക്കുകയായിരുന്നു. പ്യൂണിന്റെ പ്രവര്‍ത്തികളില്‍ സംശയമുണ്ടായിരുന്നെങ്കിലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ വനിത ജഡ്ജിന് നടപടി എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തിന്റെ വീഡിയോ മുതിര്‍ന്ന ജഡ്ജിന് തെളിവായി കൈമാറി. തുടര്‍ന്നാണ് അന്വേഷണം ജില്ലാ സെക്ഷന്‍ ജഡ്ജ് അന്വേഷണം പ്രഖ്യാപിച്ചത്. ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് ആവശ്യം. അന്വേഷണത്തിന് ശേഷം ജീവനക്കാരനെതിരേ നടപടി സ്വീകരിക്കുമെന്നും ജഡ്ജ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്