India

'ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കട്ടെ': അരവിന്ദ് കെജരിവാളിനെ അഭിനന്ദിച്ച് മോദി

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആംആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആംആദ്മി പാര്‍ട്ടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും ആംആദ്മി പാര്‍ട്ടിക്കും എല്ലാവിധ ആശംസകളും നേരുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ, മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അഭിനന്ദിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയും രംഗത്തുവന്നിരുന്നു.ഡല്‍ഹിയില്‍ ബിജെപി ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമായി പ്രവര്‍ത്തിക്കും. ഡല്‍ഹി വികസനവുമായി ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും നഡ്ഡ ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹിയിലെ ജനവിധിയെ ബിജെപി മാനിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തകരും വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിച്ചത്. അവര്‍ക്ക് നന്ദി പറയുന്നതായും നഡ്ഡ ട്വീറ്റ് ചെയ്തു.

70 അംഗ ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 63 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടിയുടെ കുതിപ്പ്. 48 സീറ്റുകളില്‍ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവകാശവാദം ഉന്നയിച്ച ബിജെപിക്ക് ഏഴു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഒരു സീറ്റ് പോലും കിട്ടാതെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയമാണ് ഏറ്റവാങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT