India

ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടം; കരസേന കമാന്‍ഡര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഉത്തരകരസേനയുടെ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ രണ്‍ബിര്‍ സിങ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

പൂഞ്ച്; ഉന്നത ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കുകയായിരുന്നു. ഉത്തരകരസേനയുടെ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ രണ്‍ബിര്‍ സിങ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

പൂഞ്ചിലെ ബെദാറില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കമാന്‍ഡര്‍ രണ്‍ബിര്‍ സിങ്ങും രണ്ട് പൈലറ്റുമാരും ഉള്‍പ്പെടെ ഏഴു പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇടിച്ചിറക്കിയ ഹെലികോപ്റ്റരില്‍ നിന്നാണ് രണ്‍ബിര്‍ സിങ്ങ് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ഒരു നാട്ടുകാരന് പരിക്കേറ്റു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

'ശ്രീനിയേട്ടന്‍ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്; ഇല്ലാതാകുന്നത് ശരീരം മാത്രം, പേര് പല കാലം ഇവിടെ ജീവിക്കും': മഞ്ജു വാര്യര്‍

'ലോകപ്രശസ്തനായ ചലച്ചിത്രപ്രതിഭയാണ് സമ്മതിച്ചു.. അതുകൊണ്ട് വിവേകത്തോടെ സംസാരിക്കാന്‍ കഴിയണമെന്നില്ല'

ഋഷഭ് പന്ത് ക്യാപ്റ്റന്‍; വിരാട് കോഹ്‌ലിയും ഡല്‍ഹി ടീമില്‍

KERALA PSC: ഡ്രോയിംഗ്,മ്യൂസിക്,തയ്യല്‍ ടീച്ചർമാർക്ക് അവസരം

SCROLL FOR NEXT