India

ജമ്മുകശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ആറ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരുക്ക്

സിആര്‍പിഎപ് ജവാന്മാര്‍ ചെക്ക് പോയന്റില്‍ വാഹനങ്ങള്‍ പരിശോധിക്കുമ്പോഴായിരുന്നു ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ ആറ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ശ്രീനഗറിലെ കരണ്‍നഗറിലാണ് സംഭവമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ തിരച്ചില്‍ നടക്കുന്നു.

ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു ആക്രമണം. സിആര്‍പിഎപ് ജവാന്മാര്‍ ചെക്ക് പോയന്റില്‍ വാഹനങ്ങള്‍ പരിശോധിക്കുമ്പോഴായിരുന്നു ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. പിന്നാലെ ജവാന്മാര്‍ തിരിച്ചടിച്ചു.

താഴ്‌വരയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണിത്. ഒക്ടോബര്‍ 24 ന് ഭീകരര്‍ രണ്ട് ഇതരസംസ്ഥാന ട്രക്ക് ഡ്രൈവര്‍മാരെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 20 ന് ഭീകരരുടെ വെടിവെപ്പില്‍ രണ്ട് സൈനികര്‍ മരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT