India

ജമ്മുവിലെ പിഡിപി ഓഫീസ് സീല്‍ ചെയ്തു; ക്രമസമാധാന നില തകരാറിലെന്ന് പൊലീസ്

പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മുന്നെയാണ് ഓഫീസ് പൊലീസ് സീല്‍ ചെയ്തത്. വൈകുന്നേരം മൂന്നരയോടെയാണ് മെഹബൂബ മുഫ്തി പാര്‍ട്ടി ആസ്ഥാനം സന്ദര്‍ശിക്കാനിരുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പിഡിപിയുടെ ജമ്മുവിലെ ഓഫീസ് പൊലീസ് സീല്‍ ചെയ്തു. പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മുന്നെയാണ് ഓഫീസ് പൊലീസ് സീല്‍ ചെയ്തത്. വൈകുന്നേരം മൂന്നരയോടെയാണ് മെഹബൂബ മുഫ്തി പാര്‍ട്ടി ആസ്ഥാനം സന്ദര്‍ശിക്കാനിരുന്നത്. 

പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ സൈന്യത്തിന് നേരെ കശ്മീരില്‍ പലയിടത്തും ആക്രമണം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍കരുതലെന്ന നിലയിലാണ് പാര്‍ട്ടിഓഫീസ് അടച്ചു പൂട്ടുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. 

സംസ്ഥാനത്തെ ആറ് വിഘടനവാദി നേതാക്കള്‍ക്ക് നല്‍കി വന്നിരുന്ന സുരക്ഷ രാവിലെയോടെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പാക് ചാരസംഘടനയില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചുവെന്ന് ആരോപിച്ചായിരുന്നു ഈ നടപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം വാങ്ങരുത്, വര്‍ക്ക് ഫ്രം ഹോം തുടങ്ങണം'; പൗരന്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി

Kerala CM Selection Live: പ്രഖ്യാപനം ഇന്നില്ല? അനിശ്ചിതത്വം തുടരുന്നു

Weekly Rashi Phalam (May 10- May 16, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam may 11|ഏറെ നാളായി മനസ്സിലുണ്ടായിരുന്ന ആഗ്രഹം സാധ്യമാകാൻ വഴിയൊരുങ്ങും

'എവര്‍ഗ്രീന്‍' ഭുവി, ക്രുണാലിന്റെ ഒറ്റയാൾ പോരാട്ടം! പ്ലേ ഓഫിലേക്ക് അടുത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

SCROLL FOR NEXT