India

ജമ്മുവില്‍ മണ്ണിടിച്ചില്‍; അമര്‍നാഥ് യാത്രാസംഘത്തിലെ അഞ്ചുപേര്‍ മരിച്ചു

ജമ്മു കശ്മീരിലെ ബ്രാരിമാര്‍ഗിലുണ്ടായ മണ്ണിടിച്ചിലില്‍  അഞ്ചുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബ്രാരിമാര്‍ഗിലുണ്ടായ മണ്ണിടിച്ചിലില്‍  അഞ്ചുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.ബല്‍താല്‍ വഴി അമര്‍നാഥിലേക്ക് കടക്കവേയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.സംഭവസ്ഥലത്ത് നിന്നും മണ്ണ് മാറ്റുന്നതിനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. തീര്‍ത്ഥാടനത്തിനെത്തിയ രണ്ട് ആന്ധ്രാ സ്വദേശികള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഈ വര്‍ഷത്തെ തീര്‍ത്ഥാടനം ആരംഭിച്ചതു മുതല്‍ ഇതുവരെ 11 പേരാണ് കൊല്ലപ്പെട്ടത്. അറുപത് ദിവസം നീളുന്ന അമര്‍നാഥ് തീര്‍ത്ഥാടനം ആഗസ്റ്റ് 26 നാണ് അവസാനിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം