India

ജസ്റ്റിസ് ലോയയുടെ മരണം: ബിജെപി മന്ത്രിയുടെ ഇടപെടൽ പുറത്ത്; പോസ്റ്റ് മോർട്ടം റിപ്പോർട്ട് തിരുത്തി

മഹാരാഷ്‌ട്ര ബിജെപി സര്‍ക്കാരില്‍ രണ്ടാമനെന്ന പദവിയുള്ള വ്യക്തിയാണ് സുധീര്‍ മുംഗന്‍തിവാര്‍ - ഇയാളുടെ അടുത്തബന്ധു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജസ്‌റ്റിസ് ബിഎച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മഹാരാഷ്‌ട്രയിലെ മന്ത്രിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഡോക്ടര്‍, ലോയയുടെ പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തൽ വരുത്തിയെന്നും നിര്‍ണായക വിവരങ്ങള്‍ ഒഴിവാക്കിയെന്നുമാണ് പുറത്തുവന്ന വാർത്തകൾ.

രേഖകള്‍ പ്രകാരം, നാഗ്‌പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡോ. എന്‍കെ  തുംറാം ആണ്  പോസ്‌റ്റ് മോര്‍ട്ടം നടത്തിയിരിക്കുന്നത്. എന്നാല്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരില്‍ ധനമന്ത്രിയായ സുധീര്‍ മുംഗന്‍തിവാറിന്റെ ബന്ധുവായ ഡോ. മകരന്ദ് വ്യവഹാരെയാണ് പോസ്‌റ്റ് മോര്‍ട്ടം നടത്തിയതെന്നാണ് പുറത്തുവന്ന റിപ്പോർട്ടിലുള്ളത്.

മഹാരാഷ്‌ട്ര ബിജെപി സര്‍ക്കാരില്‍ രണ്ടാമനെന്ന പദവിയുള്ള വ്യക്തിയാണ് സുധീര്‍ മുംഗന്‍തിവാര്‍. 2014ലായിരുന്നു ലോയയുടെ പോസ്‌റ്റ്‌മോര്‍ട്ടം നടന്നത്. പോസ്‌റ്റ് മോര്‍ട്ടം നടത്താന്‍ വ്യവഹാരെ പ്രത്യേക താതപര്യമെടുത്തിരുന്നു. തലയുടെ പരിശോധനയുമായി ബന്ധുപ്പെട്ട് തന്നെ ചോദ്യം ചെയ്ത ജൂനിയര്‍ ഡോക്ടറെ ഇയാള്‍ വഴക്കുപറയുകയും ചെയ്തതായി പങ്കെടുത്ത മറ്റുള്ളവര്‍ വെളിപ്പെടുത്തി. ലോയയുടെ തലക്കുപിന്നിലെ മുറിവുപരിശോധിക്കുന്ന സമയത്താണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്.പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്കുപിന്നില്‍ മുറിവില്ലെന്നാണ് വിശദീകരിക്കുന്നത്. എന്നാല്‍ മുറിവുണ്ടായിരുന്നതായി മറ്റു ജീവനക്കാര്‍ ഉറപ്പിച്ചു പറയുന്നു
 
റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്നും തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും ഇവര്‍ വിശദീകരിച്ചു.അതേസമയം, വ്യവഹാരെയുടെ നിരന്തര പീഡനം സഹിക്കവയ്യാതെ 2015 നവംബര്‍ 15ന് മെഡിക്കല്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യാനും ശ്രമം നടത്തിയിരുന്നു. ഡോ. നിതിന്‍ ഷര്‍നാഗാട്ടാണ് അന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT