India

ജീവന് ഭീഷണിയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍, എങ്കില്‍ ഏറ്റവും സുരക്ഷിതമായസ്ഥലം ജയില്‍ തന്നെയാണെന്ന് ചീഫ് ജസ്റ്റിസ്

കൊണാര്‍ക്ക് സൂര്യക്ഷേത്രത്തെ അപമാനിക്കുന്ന തരത്തില്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവച്ച കേസില്‍ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അഭിജിത്ത് അയ്യര്‍ മിത്രയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:   കൊണാര്‍ക്ക് സൂര്യക്ഷേത്രത്തെ അപമാനിക്കുന്ന തരത്തില്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവച്ച കേസില്‍ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അഭിജിത്ത് അയ്യര്‍ മിത്രയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. മതവികാരം വ്രണപ്പെടുത്തുന്ന നടപടിയായതിനാല്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയാണ് വിധിച്ചത്. 

തന്റെ കക്ഷിയുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയച്ചതോടെയാണ് 'എങ്കില്‍ ജയിലിനെക്കാള്‍ സുരക്ഷിതമായ വേറൊരു സ്ഥലവും കണ്ടെത്താന്‍ കഴിയില്ലെന്ന്' ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്. 

കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തില്‍ അശ്ലീല ശില്‍പ്പങ്ങളാണ് ഉള്ളതെന്നായിരുന്നു സെപ്തംബര്‍ 20 ന് പങ്കുവച്ച വീഡിയോയില്‍ അഭിജിത്ത് പറഞ്ഞിരുന്നത്. വീഡിയോ വിവാദമായതോടെ ഒറിയക്കാരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒറിയ പൊലീസ് അഭിജിത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഭിജിത്ത് മിത്രയുടെ താത്കാലിക ജാമ്യം ഇന്ന് വരെ നീട്ടിനല്‍കിയ സുപ്രിംകോടതിയുടെ നടപടിക്കെതിരെ ഒഡിഷ ഹൈക്കോടതിയിലെ അഭിഭാഷകര്‍ സമരം ചെയ്തിരുന്നു. അറസ്റ്റ് തടയാനുള്ള അപേക്ഷ സുപ്രിംകോടതി തള്ളിയതോടെ അഭിജിത്തിനെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാം.  മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അഭിജിത്ത് അയ്യര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT