ചിത്രം: പിടിഐ 
India

ജൂണ്‍ 30വരെ പൊതു കൂടിച്ചേരലുകള്‍ നിരോധിച്ചു; കര്‍ശന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ഒരു ജില്ലയിലും ജൂണ്‍ 30വരെ പൊതു കൂടിച്ചേരലുകള്‍ അനുവദിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ജൂണ്‍ 30വരെ സംസ്ഥാനത്ത് പൊതു കൂടിച്ചേരലുകള്‍ നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഒരു ജില്ലയിലും ജൂണ്‍ 30വരെ പൊതു കൂടിച്ചേരലുകള്‍ അനുവദിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ജില്ലാ കലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

1621പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 25 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, രാജ്യത്ത് കോവിഡ് മരണം 775 ആയി ഉയര്‍ന്നു. 24മണിക്കൂറിനിടെ 57 പേരാണ് രാജ്യത്ത് മരിച്ചത്. 

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,429 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 24,506 ആയി.

രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 6,817പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 301പേര്‍ മരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

SCROLL FOR NEXT