India

ജെ ഡേ കൊലപാതകം: അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കുറ്റക്കാരന്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതകത്തില്‍ അധോലോക കുറ്റവാളി ഛോട്ടാരാജന്‍ കുറ്റക്കാരന്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതകത്തില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കുറ്റക്കാരന്‍. മുംബൈ സിബിഐ പ്രത്യേക കോടതിയുടെതാണ് വിധി.  കേസില്‍ മാധ്യമപ്രവര്‍ത്തക ജിഗ്ന വോറയെ കുറ്റവിമുക്തയാക്കി.

2011 ലാണ് ജ്യോതിര്‍മയി ഡേ കൊലപ്പെട്ടത്. അധോലോക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ജെ ഡേയെ കൊലപ്പെടുത്താന്‍ ഛോട്ടാ രാജന്‍ നിര്‍ദേശം നല്‍കിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം(മക്കോക്ക) പ്രകാരമായിരുന്നു കേസ്. അഞ്ചുലക്ഷം രൂപയായിരുന്നു കരാര്‍തുക. ഇതില്‍ രണ്ടുലക്ഷം രൂപ അഡ്വാന്‍സായി നല്‍കി. പ്രതികളില്‍ മൂന്നുപേര്‍ കുറ്റസമ്മതം നടത്തുകയും കൃത്യത്തില്‍ മറ്റുള്ളവരുടെ പങ്ക് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 

2011 ജൂണ്‍ 11നാണ് മിഡ് ഡേ സായാഹ്ന പത്രത്തിന്റെ എഡിറ്ററായിരുന്ന ജെ ഡേ വെടിയേറ്റു മരിക്കുന്നത്. 56 വയസായിരുന്നു. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട്‌ ്രൈകംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഏഷ്യന്‍ ഏജിന്റെ മുംബൈയിലെ ഡപ്യൂട്ടി ബ്യൂറോ ചീഫ് ജിഗ്‌ന വോറ അറസ്റ്റിലാവുന്നതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാവുന്നത്. ഡേയെ കൊലപ്പെടുത്താന്‍ അക്രമികള്‍ക്ക് ചൂണ്ടിക്കാണിച്ചത് വോറയാണ് എന്നായിരുന്നു പൊലീസ് വാദം. വിനോദ് അര്‍സാനി എന്ന വിനോദ് ചെമ്പൂറിനെയും പൊലീസ്‌സ് പിന്നീട് അറസ്റ്റ് ചെയ്തു. ഇയാളായിരുന്നു ജെ ഡേയെ അക്രമികള്‍ക്ക് കാണിച്ചുകൊടുത്തതും സാമ്പത്തിക സഹായം നല്‍കിയതും. 2015 ഏപ്രിലില്‍ ഇയാള്‍ മരിച്ചു.

2015 ജൂണില്‍ മക്കോക്ക കോടതി വോറ ഉള്‍പ്പെടെയുള്ള 10 പേര്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നു. 2015 നവംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് ഛോട്ടാ രാജനെ നാടുകടത്തുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് രാജനെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക കുറ്റപത്രം സമര്‍പ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT