India

ജെഡിഎസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി; സംഘത്തില്‍ 36പേര്‍; കോണ്‍ഗ്രസ് എംഎല്‍എമാര്‍ കേരളത്തിലേക്ക്

ബിജെപിയുടെ ചാക്കിട്ടു പിടുത്തം ഭയന്ന് കര്‍ണാടകയില്‍ നിന്ന് മാറ്റിയ ജെഡിഎസ് എംഎല്‍എമാര്‍ ഹൈദരബാദിലെത്തി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ബിജെപിയുടെ ചാക്കിട്ടു പിടുത്തം ഭയന്ന് കര്‍ണാടകയില്‍ നിന്ന് മാറ്റിയ ജെഡിഎസ് എംഎല്‍എമാര്‍ ഹൈദരബാദിലെത്തി. 36പേരാണ് ഹൈദരാബാദിലെത്തിയിരിക്കുന്നത്. റോഡ് മാര്‍ഗമാണ് ഇവര്‍ വെളുപ്പിന് ഹൈദരാബാദ് എത്തിയത്.അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാര്‍ കേരളത്തിലേക്കാണ് വരുന്നത് എന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ഇതിന്റെ ഭാഗമായി വാളയാര്‍ ചെക്ക് പോസ്റ്റില്‍ കനത്ത സുരക്ഷയാണ് കേരള പൊലീസ് ഒരുക്കിയിരിക്കുന്നത്. 

എംഎല്‍എമാരെ താമസിപ്പിച്ചിരുന്ന റിസോര്‍ട്ടിന്റെ സുരക്ഷ യെദ്യൂരപ്പ പിന്‍വലിച്ചതിന് പിന്നാലെയാണ് എംഎല്‍എമാരേയും കൊണ്ട് കേരളത്തിലേക്കും ഹൈദരബാദിലേക്കും കടക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും തീരുമാനിച്ചത്. കെ.സി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കേരളത്തിലേക്ക് വരുന്നത്. 

എംഎല്‍എമാര്‍ക്ക് വേണ്ടി ചാര്‍ട്ടേഡ് വിമാനം ഒരുക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നിരുന്നില്ല. പിന്നീട് അര്‍ധരാത്രിയില്‍ ബസില്‍ പുറപ്പെടുകയാണ്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയിലാണ് എംഎല്‍എമാരെ എത്തിക്കുന്നത് എന്നറിയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT