India

ജ​ഡ്ജിയുടെ ഭാര്യയ്ക്കും മകനും നേരെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ വെടിയുതിർത്തു; മകന്റെ നില ​ഗുരുതരം, സുരക്ഷ ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ 

ഒ​ന്ന​ര വ​ർ​ഷ​മാ​യി ജ​ഡ്ജി​യോ​ടൊ​പ്പ​മു​ള്ള ഗ​ണ്‍​മാ​ൻ മ​ഹി​പാ​ലാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: ഗു​ഡ്ഗാ​വി​ൽ ജ​ഡ്ജി​യു​ടെ ഭാ​ര്യയ്ക്കും മ​ക​നും നേരെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥൻ വെടിയുതിർത്തു. അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കൃ​ഷ്ണ​കാ​ന്ത് ശ​ർ​മ​യു​ടെ ഭാര്യ റിതുവും മകൻ ധ്രുവിനുമാണ് വെടിയേറ്റത്. ഒ​ന്ന​ര വ​ർ​ഷ​മാ​യി ജ​ഡ്ജി​യോ​ടൊ​പ്പ​മു​ള്ള ഗ​ണ്‍​മാ​ൻ മ​ഹി​പാ​ലാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. സം​ഭ​വ​ത്തി​ൽ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ മ​ഹി​പാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.  

ഗു​ഡ്ഗാ​വിലെ ​അ​ർ​ക്കാ​ഡി​യ മാ​ർ​ക്ക​റ്റി​ന് സ​മീ​പം ഇന്ന് വൈകിട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണു സം​ഭ​വം നടന്നത്. ജ​ഡ്ജി മാ​ർ​ക്ക​റ്റി​ന​ക​ത്തേ​ക്കു പോ​യ നേ​ര​ത്താ​ണ് സംഭവമുണ്ടായത്. ആദ്യം ജഡ്ജിയുടെ ഭാര്യയ്ക്ക് നേരെയും പിന്നാലെ മകന് നേരെയും മഹിപാൽ വെടിയുതുർക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയശേഷവും പ്രതി തോക്കുചൂണ്ടി ഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. സ്റ്റേഷനിൽ നിന്ന് കടന്നുകളഞ്ഞ ഇയാളെ പൊലീസ് സംഘം പിന്തുടർ‌ന്ന് പിടികൂടുകയായിരുന്നു. 

സംഭവം നടക്കുമ്പോൾ ദൃക്സാക്ഷികൾ പകർത്തിയ ചില ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. ഇതിൽ വെടിയേറ്റു വീണ ജഡ്ജിയുടെ മകനെ കാറിലേക്ക് വലിച്ചുകയറ്റി പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതായി കാണാം. എന്നാൽ ഇത് നടക്കാതെ വന്നപ്പോൾ കുട്ടിയെ റോഡിൽ ഉപേക്ഷിച്ചശേഷം ഇയാൾ കാറുമെടുത്ത് രക്ഷപെടാൻ ശ്രമിക്കുന്നത് കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ