India

ഞാനാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത്: ഹര്‍ദിക് പട്ടേല്‍

ഞാനാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത്: ഹര്‍ദിക് പട്ടേല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസിനു മികച്ച വിജയം നേടിക്കൊടുത്തത് താനാണെന്ന് പട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 33ല്‍നിന്ന് 43ലേക്കു വര്‍ധിച്ചത് താന്‍ മൂലമാണെന്ന് ഹര്‍ദിക് പട്ടേല്‍ അവകാശപ്പെട്ടു. എന്‍ഡിടിവിയുമായുള്ള അഭിമുഖത്തിലാണ് ഹര്‍ദിക്കിന്റെ അവകാശവാദം.

പന്ത്രണ്ടോ പതിമൂന്നോ സീറ്റുകളുടെ ബിജെപി വിജയം തടയാവുന്നതായിരുന്നെന്നും ഹര്‍ദിക് പട്ടേല്‍ ചൂണ്ടിക്കാട്ടി. 82 സീറ്റുകളില്‍ ബിജെപി ഒതുങ്ങേണ്ടതായിരുന്നു. പട്ടേല്‍മാര്‍ അവരെ എതിര്‍ത്തു, ഒബിസി വിഭാഗവും ദലിതുകളും എതിര്‍ത്തു, വ്യാപാരികള്‍ അവര്‍ക്ക് എതിരായിരുന്നു, പിന്നെയാരാണ് ബിജെപിക്ക് വോട്ടു ചെയ്തതെന്ന് ഹര്‍ദിക് പട്ടേല്‍ ചോദിച്ചു.

ബിജെപി ജയത്തിനു പിന്നില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയതാണെന്ന ആരോപണം ഹര്‍ദിക് ആവര്‍ത്തിച്ചു. രാജ്യത്തിന്റെ ഭാവി വോട്ടിങ് യന്ത്രങ്ങളാണ് തിരുമാനിക്കുന്നത്. എടിഎമ്മുകളില്‍ കൃത്രിമം നടത്താന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഇവിഎമ്മുകളില്‍ നടത്താന്‍ കഴിയില്ലെന്ന് ഹര്‍ദിക് ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ തമിഴ്‌നാട് സംഘം ഡ്രോൺ പറത്തി; ദൃശ്യങ്ങൾ എംഎൽഎയുടെ ഇൻസ്റ്റഗ്രാമിൽ

രക്ഷാപ്രവർത്തനത്തിനായി മാതൃകയായി അമൃതാനന്ദമയി മഠം; ഒറ്റരാത്രികൊണ്ട് ഹെലിപാഡ് നിർമ്മിച്ച് നാവികസേനയ്ക്ക് കൈമാറി|VIDEO

വരുന്നു ഹ്യുണ്ടായിയുടെ പുതിയ രണ്ട് എസ് യുവികള്‍; ഒന്ന് ഇലക്ട്രിക്, മത്സരം കടുക്കുമോ?

പന്നിക്ക് വെച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം രമൺദീപ് സിങ് വിവാഹിതനായി; വധു ടെലിവിഷൻ താരം ചാർലി ചൗഹാൻ