India

'ഞാന്‍ ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരി'; അവകാശവാദവുമായി ബിജെപി എംപി

തന്റെ പിതാവ് ശ്രീരാമന്റെ 309ാമത്തെ പിന്തുടര്‍ച്ചക്കാരനാണെന്നാണ് ഇവര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍; താന്‍ ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരിയാണെന്ന അവകാശവാദവുമായി ബിജെപി എംപി. രാജസ്ഥാനില്‍ നിന്നുള്ള ദിയ കുമാരിയാണ് താന്‍ ശ്രീരാമന്റെ മകന്‍ കുശന്റെ പിന്തുടര്‍ച്ചക്കാരാണെന്ന വാദവുമായി രംഗത്തെത്തിയത്. അയോധ്യാക്കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ കഴിഞ്ഞദിവസം സുപ്രീംകോടതി ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാര്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് എംപി അവകാശവാദവുമായി എത്തിയത്. 

തന്റെ പിതാവ് ശ്രീരാമന്റെ 309ാമത്തെ പിന്തുടര്‍ച്ചക്കാരനാണെന്നാണ് ഇവര്‍ പറയുന്നത്. തങ്ങളെ പോലെ നിരവധിയാളുകള്‍ ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരായി ഈ ലോകത്തുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ജയ്പുര്‍ രാജകുടുംബാംഗമാണ് ദിയ. അവകാശവാദത്തെ സാധൂകരിക്കാനുള്ള തെളിവുകള്‍ ചോദിച്ചപ്പോള്‍, തന്റെ കുടുംബത്തിന്റെ കൈവശം രേഖകളും കയ്യെഴുത്തുപ്രതികളുമുണ്ടെന്നും ദിയ പറഞ്ഞു. 

ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരാണെന്നത് ചെറുപ്പം മുതല്‍ വീട്ടില്‍നിന്നു കേള്‍ക്കുന്നതാണ്. കച്‌വാഹ വംശത്തെ കുറിച്ച് ഓണ്‍ലൈനില്‍ തിരഞ്ഞാല്‍  ഞങ്ങളുടെ വംശപാരമ്പര്യം കുശനിലേക്ക് എത്തിച്ചേരുന്നതും കാണാം ദിയ കൂട്ടിച്ചേര്‍ത്തു. കോടതി ആവശ്യപ്പെട്ടാല്‍ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും എന്നാല്‍ കോടതി നടപടികളില്‍ ഇടപെടാനില്ലെന്നും അവര്‍ വ്യക്തമാക്കി. കുശന്റെ സഹോദരനായ ലവന്റെ പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്ന് റാത്തോഡുകള്‍ അവകാശപ്പെടാറുണ്ടെന്നും ദിയ പറഞ്ഞു. രാജ്‌സാമന്ദ് ലോക്‌സഭാ മണ്ഡലത്തെയാണ് ദിയ പ്രതിനിധീകരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു