India

ട്യൂഷന് ചേരാത്തതിന് അധ്യാപിക മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മറ്റ് വിദ്യാര്‍ത്ഥികളെക്കൊണ്ട് തല്ലിച്ചു

ജനുവരി അഞ്ച്, എട്ട് തിയതികളില്‍ അധ്യാപിക കുട്ടിയെക്കൊണ്ട് വസ്ത്രം അഴിപ്പിച്ച് ക്ലാസിലെ 40 വിദ്യാര്‍ത്ഥികളെക്കൊണ്ട് തല്ലിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അധ്യാപിക മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ നഗ്നനാക്കി ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളെക്കൊണ്ട് തല്ലിച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന ക്രൂരമായ ശിക്ഷയെക്കുറിച്ച് കഴിഞ്ഞ ദിവസം മാത്രമാണ് കുട്ടിയുടെ മാതാപിതാക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് ടീച്ചറെ പുറത്താക്കണം എന്നാവശ്യപ്പെട്ട് വിദ്യാലയത്തിനുള്ളില്‍ പ്രതിഷേധം അരങ്ങേറി. സിവില്‍ ലൈനിലെ സ്‌കൂളിലാണ് സംഭവമുണ്ടായത്. 

ജനുവരി അഞ്ച്, എട്ട് തിയതികളില്‍ അധ്യാപിക കുട്ടിയെക്കൊണ്ട് വസ്ത്രം അഴിപ്പിച്ച് ക്ലാസിലെ 40 വിദ്യാര്‍ത്ഥികളെക്കൊണ്ട് തല്ലിക്കുകയായിരുന്നു. ടീച്ചറുടെ അടുത്ത് സ്വകാര്യ ട്യൂഷന് ചേരാത്തതിനാലാണ് മകനെ ശിക്ഷിച്ചതെന്ന് കുട്ടിയുടെ അച്ഛന്‍ അരോപിച്ചു. ട്യൂഷന് വരണമെന്നു പറഞ്ഞ് അധ്യാപകര്‍ കുട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് ടീച്ചര്‍ക്കെതിരേ നടപടിയെടുത്തതിനാല്‍ കേസ് കൊടുക്കുന്നില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. 

ടീച്ചര്‍ക്കെതിരേ സംസാരിക്കാന്‍ വരെ കുട്ടി ഭയപ്പെടുന്നുണ്ടെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. മറ്റുള്ളവര്‍ പറഞ്ഞാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. മകന്‍ ഇപ്പോഴും ഇതിന്റെ ഞെട്ടലില്‍ നിന്ന് പുറത്തേക്ക് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ ഗൂഢാലോചനയുടെ ഇരയാണെന്ന് ആരോപണവിധേയയായ സഹീന്‍ ഫാത്തിമ പറഞ്ഞു. സംഭവത്തിനെക്കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പില്‍ തയാറായില്ല. ടീച്ചര്‍മാരുടെ പെരുമാറ്റം വിലയിരുത്താന്‍ ക്ലാസ് റൂമില്‍ സിസിടിവി സ്ഥാപിക്കണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റിനോട് പൊലീസ് നിര്‍ദ്ദേശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

'എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് അനുപമ

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം