India

ട്രക്ക് ഡ്രൈവറെ കെട്ടിയിട്ട ശേഷം ആറംഗ സംഘം 102 ചാക്ക് ഉള്ളി കവര്‍ന്നു; അന്വേഷണം 

ആയുധധാരികള്‍ തന്നെ കെട്ടിയിട്ട സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു പ്രദേശത്തുവച്ചാണ് മോചിപ്പിച്ചതെന്ന് ട്രക്ക് ഡ്രൈവര്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്


പറ്റ്‌ന: ട്രക്ക് ഡ്രൈവറെ കെട്ടിയിട്ടശേഷം ആയുധ ധാരികളായ ആറംഗ സംഘം 102 ചാക്ക് ഉള്ളിയുമായി കടന്നു. ബിഹാറിലെ കയ്മൂര്‍ ജില്ലയിലാണ് സംഭവം. ബിഹാറില്‍ ഉള്ളിവില നേരത്തെതന്നെ കിലോയ്ക്ക് നൂറു രൂപയ്ക്ക് മുകളിലെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ അലഹബാദില്‍നിന്ന് ബിഹാറിലെ ജഹാനാബാദിലേക്ക് ഉള്ളിയുമായി പോയ ട്രക്കിന്റെ ഡ്രൈവറെയാണ് ആയുധ ധാരികള്‍ കൊള്ളയടിച്ചത്.

വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ അക്രമികള്‍ ബന്ധിയാക്കിയ തന്നെ പുലര്‍ച്ചെ രണ്ടിനാണ് മോചിപ്പിച്ചതെന്ന് ട്രക്ക് ഡ്രൈവര്‍ ദേശ്‌രാജ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുപിയിലെ കൗഷംബി ജില്ലക്കാരനാണ് ട്രക്ക് ഡ്രൈവര്‍ ദേശ്‌രാജ്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയുധധാരികള്‍ തന്നെ കെട്ടിയിട്ട സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു പ്രദേശത്തുവച്ചാണ് മോചിപ്പിച്ചതെന്ന് ട്രക്ക് ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് ട്രക്ക് പരിശോധിച്ചപ്പോഴാണ് ഉള്ളി കവര്‍ച്ച ചെയ്യപ്പെട്ടതായി ബോധ്യപ്പെട്ടത്.

ബിഹാറിലെ കയ്മൂര്‍ ജില്ലയില്‍ ഡിസംബര്‍ ആദ്യവാരവും സമാനമായ സംഭവം നടന്നിരുന്നു. വാഹനത്തില്‍ കൊണ്ടുപോയ 64 ചാക്ക് വെളുത്തുള്ളിയാണ് അന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെങ്കിലും മോഷ്ടാക്കളെക്കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം