India

ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി; വിഐപി പരിവേഷം മാറ്റിവച്ച് ട്രാഫിക് ഡ്യൂട്ടിക്കിറങ്ങി മന്ത്രി (വീഡിയോ)

മധ്യപ്രദേശിലെ കായിക മന്ത്രി ജിത്തു പട് വാരിയാണ് മന്ത്രിയുടെ ഔദ്യോഗിക കാറില്‍ നിന്ന് ഇറങ്ങി ട്രാഫിക് നിയന്ത്രിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍:  ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയപ്പോള്‍ വിഐപി പരിവേഷം മാറ്റിവച്ച് പ്രശ്നം പരിഹരിക്കാൻ മന്ത്രി മുന്നിട്ടിറങ്ങി. മധ്യപ്രദേശിലെ കായിക മന്ത്രി ജിത്തു പട് വാരിയാണ് മന്ത്രിയുടെ ഔദ്യോഗിക കാറില്‍ നിന്ന് ഇറങ്ങി ട്രാഫിക് നിയന്ത്രിച്ചത്.

ട്രാഫിക് സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനഹിതമായതോടെയാണ് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ഇതോടെയാണ് മന്ത്രിയും ട്രാഫിക് നിയന്ത്രിക്കാന്‍ ഇറങ്ങിയത്.

സ്ഥലത്തുണ്ടായിരുന്ന മറ്റ് ചിലരും മന്ത്രിയെ ഇതില്‍ സഹായിക്കാന്‍ എത്തി. അതോടെ വൈകാതെ ഗതാഗതക്കുരുക്ക് അഴിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നത? വിശദീകരണവുമായി കേന്ദ്രം

ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സെബി; 1.5 കോടി രൂപ ഒത്തുതീർപ്പ് തുകയായി വാങ്ങി

പ്രാരംഭ വില 10.32 ലക്ഷം രൂപ, മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍; ഥാര്‍ ഫെയ്‌സ് ലിഫ്റ്റ് വിപണിയില്‍

'എനിക്ക് പാനിക് അറ്റാക്ക് വന്നു, സ്വർണം അവരുടെ വീക്ക്നെസ് ആണ്, ഒപ്പിട്ട ചെക്ക് മറന്നു എന്ന് പറയുന്നത് കള്ളം'; രാധയ്ക്കെതിരെ അംബിക

ചക്കക്കൊമ്പൻ ഉൾപ്പെടെ മൂന്ന് ആനകളെ മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പ് തീരുമാനം; നടപടികൾ രണ്ട് മാസത്തിനകം