India

ട്വിറ്ററിന് പുറത്ത് രാഹുല്‍ ഗാന്ധി ഒന്നുമല്ല;  അജ്ഞാത ട്രോളുകള്‍ പോലെ; പരിഹാസവുമായി തേജസ്വി സൂര്യ

ജീവിതത്തില്‍ ഒരു ദിവസം പോലും ജോലി ചെയ്യാതിരുന്നയാള്‍ തൊഴിലില്ലായ്മ എങ്ങനെ മനസ്സിലാക്കുന്നുവെന്ന് മനസിലാക്കാന്‍ പ്രയാസമാണ്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്‍മദിനത്തില്‍ ദേശീയ തൊഴില്‍ രഹിത ദിനമായി പ്രതിഷേധം സംഘടിപ്പിച്ചതിനെ ട്വിറ്ററില്‍ പിന്തുണച്ച് രംഗത്തെതതിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് തേജസ്വി സൂര്യ. 

'ട്വിറ്റര്‍ ട്രോളുകള്‍ക്ക് അപ്പുറം രാഹുല്‍ ഗാന്ധി ഒന്നുമല്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ട്വീറ്റുകളില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം പാര്‍ലമെന്റിലില്ല, തെരുവകളിലില്ല, പാര്‍ട്ടി മീറ്റിങ്ങുകളിലുമില്ല. അദ്ദേഹം അജ്ഞാത ട്രോളുകള്‍ പോലെയാണ്. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ക്ക് ട്വിറ്ററിനപ്പുറം സ്വാധീനമുണ്ടെന്ന് കരുതരുത്.'- തേജസ്വി സൂര്യ പറഞ്ഞു. 

'ജീവിതത്തില്‍ ഒരു ദിവസം പോലും ജോലി ചെയ്യാതിരുന്നയാള്‍ തൊഴിലില്ലായ്മ എങ്ങനെ മനസ്സിലാക്കുന്നുവെന്ന് മനസിലാക്കാന്‍ പ്രയാസമാണ്. തൊഴില്‍ നഷ്ടപ്പെട്ട യുവാക്കളുടെ വേദന അദ്ദേഹത്തിന് അറിയില്ല. സംസാരിക്കാന്‍ ധാര്‍മ്മിക അധികാരമില്ലാത്ത ഒരു വിഷയം പരിഹരിക്കാന്‍ ഒരു രാജകുമാരന്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത് അമ്പരപ്പിക്കുന്നതാണ്'- തേജസ്വി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

കര്‍ശന നടപടിക്ക് നിര്‍ദേശം, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, വിഷു ആഘോഷത്തിൽ മലയാളികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ; എണ്ണവില രണ്ടാം ദിവസവും കുറഞ്ഞു, 95 ഡോളറില്‍ താഴെ

ഇനി ധൈര്യമായിരിക്കാം!; വീടുകളുടെയും ഫ്‌ലാറ്റുകളുടെയും സുരക്ഷ 24 മണിക്കൂറും; പുതിയ സംവിധാനം 'റെഡി'

SCROLL FOR NEXT