India

ഡല്‍ഹി കലാപം; പൊലീസിന് നേരെ വെടിയുതിര്‍ത്ത ഷാരൂഖിനെ കാണാനില്ല

ഇയാള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ വെടിയുതിര്‍ത്ത ഷാരൂഖ് എന്ന 33 കാരനെ കാണാതായി. ഇയാള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. ജാഫാറാബാദില്‍ വച്ചാണ് ഇയാള്‍ പൊലീസിന് നേരെ വെടി വച്ചത്.

നേരത്തെ ഷാരൂഖ് അറസ്റ്റിലായെന്ന് പൊലീസ് അവകാശപ്പെട്ടിരുന്നു. നിരായുധനായ ഒരു പൊലീസ് ഓഫീസറോട് ഇയാള്‍ തോക്ക് ചൂണ്ടി പിന്മാറാന്‍ ആവശ്യപ്പെടുന്നതും റോഡിന് മറുവശത്തുള്ളവര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുന്നതുമായ വീഡിയോയും പ്രചരിച്ചിരുന്നു.

ഷഹദാരാ നിവാസിയായ ഷാരൂഖ് കുടുംബത്തോടൊപ്പം ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പിതാവ് പ്രാദേശിക മയക്കുമരുന്ന് വില്‍പ്പനക്കാരനാണെന്നും നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ വീണ്ടും എസ്‌ഐടി പരിശോധന: ദ്വാരപാലക പാളികളിലും, ശ്രീകോവിലിന്റെ പിന്‍ഭാഗത്തും സാംപിൾ ശേഖരണം

6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന്‍ മടങ്ങി

3 സിക്‌സ്, 1 ഫോര്‍, 8 പന്തില്‍ 22; സഞ്ജു ഔട്ട്

സഞ്ജു ഓപ്പണ്‍ ചെയ്യും; നമീബിയക്കെതിരെ ഇന്ത്യക്ക് ബാറ്റിങ്

'ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്നു തീരുമാനിച്ചത് ബം​ഗ്ലാദേശ് താരങ്ങൾ'! വിചിത്ര ന്യായം വിവാദമായി; പിൻവലിച്ച് തടിയൂരി ഉപദേഷ്ടാവ്

SCROLL FOR NEXT