India

ഡല്‍ഹിയില്‍ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

എംബസി വളപ്പില്‍ത്തന്നെ താമസിക്കുന്ന ജീവനക്കാരിലൊരാളുടെ മകളാണ് പീഡനത്തിനിരയായത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ യുഎസ് എംബസി വളപ്പില്‍ അഞ്ചുവയസ്സുകാരി പീഡനത്തിനിരയായി. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. യുഎസ് എംബസിയിലെ ഡ്രൈവറാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പടെയാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

എംബസി വളപ്പില്‍ത്തന്നെ താമസിക്കുന്ന ജീവനക്കാരിലൊരാളുടെ മകളാണ് പീഡനത്തിനിരയായത്. സംഭവം അറിഞ്ഞതോടെ കുട്ടിയുടെ കുടുംബം ഡല്‍ഹി ചാണക്യപുരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ ഡ്രൈവറും എംബസി വളപ്പില്‍തന്നെയാണ് താമസം.

അറസ്റ്റ് ചെയ്ത പ്രതിയെ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്

യുഎഇയില്‍ മിസൈല്‍ ഭീഷണി; അടിയന്തര മുന്നറിയിപ്പ് സന്ദേശം, ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

റെയില്‍വേ പാളത്തിലേക്ക് മുട്ടിലിഴഞ്ഞെത്തി; ഒന്നര വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം; അനാവശ്യ യാത്ര ഒഴിവാക്കണം