India

ഡികെ ശിവകുമാറിന്റെ മകള്‍ വിവാഹിതയാകുന്നു; വരന്‍ കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മകന്‍

22കാരിയായ ഐശ്വര്യ എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യ വിവാഹിതയാകുന്നു. അന്തരിച്ച കഫേ കോഫി ഡെ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മകന്‍ അമര്‍ത്യയാണ് വരന്‍.

22കാരിയായ ഐശ്വര്യ എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ്. യുഎസില്‍ പഠനം പൂര്‍ത്തിയാക്കിയ അമര്‍ത്യ (26) പിതാവിന്റെ മരണ ശേഷം അമ്മ മാളവികയ്ക്ക് ഒപ്പം കുടുംബ ബിസിനസ് നടത്തുകയാണ്.

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായ എസ്എം കൃഷ്ണയുടെ പേരക്കുട്ടികൂടിയാണ് അമര്‍ത്യ. സിദ്ധാര്‍ത്ഥുമായും ശിവകുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നു. സിദ്ധാര്‍ത്ഥയുടെ മരണത്തിന് മുമ്പ് തന്നെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ വിയോഗത്തില്‍ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.

സിദ്ധാര്‍ത്ഥ മരിച്ച് ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇരു കുടുംബങ്ങളും വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈ 31നായിരുന്നു് സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച ഇരുകുടുംബങ്ങളും ശിവകുമാറിന്റെ വീട്ടില്‍ വെച്ച് വിവാഹ നിശ്ചയത്തിന്റെ തിയതി തീരുമാനിച്ചു. ഓഗസ്റ്റില്‍ വിവാഹ നിശ്ചയം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍