India

ഡേറ്റിംങിനെത്തിയ മോഡലുമായി വാക്കു തര്‍ക്കം; കൊന്ന് സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍

സംസാരത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചുറ്റിക കൊണ്ട് മാനസിയുടെ തലയ്ക്കടിച്ചുവെന്നും പിന്നീട് ശരീരം പെട്ടിയിലാക്കി ടാക്‌സിയില്‍ കൊണ്ട് പോയി പടിഞ്ഞാറന്‍ മുംബൈയിലെ മലാദിലുള്ള മൈന്‍ഡ്‌സ്‌പേസില്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ഡേറ്റിങ്ങിനെത്തിയ മോഡലിനെ കൊന്ന് സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിച്ച കേസില്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍ മുംബൈ സ്വദേശിയായ മാനസി ദിക്ഷീതിനെ(20)യാണ് വാക്ക് തര്‍ക്കത്തിനിടെ യുവാവ് തലയ്ക്കടിച്ച് കൊന്നത്.

മോഡലിംങ് രംഗത്ത് സജീവമായിരുന്ന മാനസിയെ ഡേറ്റിങ് സൈറ്റ് വഴിയാണ് മുസമ്മില്‍ സയ്ദ് പരിചയപ്പെട്ടത്. തുടര്‍ന്ന് ബന്ധുവിന്റെ വീട്ടിലേക്ക് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. സംസാരത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചുറ്റിക കൊണ്ട് മാനസിയുടെ തലയ്ക്കടിച്ചുവെന്നും പിന്നീട് ശരീരം പെട്ടിയിലാക്കി ടാക്‌സിയില്‍ കൊണ്ട് പോയി പടിഞ്ഞാറന്‍ മുംബൈയിലെ മലാദിലുള്ള മൈന്‍ഡ്‌സ്‌പേസില്‍ ഉപേക്ഷിച്ചുവെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. 

എയര്‍പോര്‍ട്ടിലേക്കെന്ന് പറഞ്ഞ് ടാക്‌സി വിളിച്ച ശേഷം മലാദിലേക്ക് പോയി   പെട്ടി ഉപേക്ഷിച്ച് മടങ്ങി വന്നതോടെയാണ് ടാക്‌സി ഡ്രൈവര്‍ക്ക് അസ്വാഭാവികത തോന്നിയത്. ഇയാള്‍ പൊലീസില്‍ അറിയിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൈന്‍ഡ് സ്‌പേസില്‍ നിന്നും സ്യൂട്ട്‌കെയ്‌സ് കണ്ടെടുക്കുകയും മാനസിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു. മുസമ്മിലിനെ അറസ്റ്റ് ചെയ്യുന്നതിനായി സിസി ടി വി ദൃശ്യങ്ങളും സഹായിച്ചതായി പൊലീസ് വെളിപ്പെടുത്തി.

മുസമ്മില്‍ ഹൈദരാബാദ് സ്വദേശിയാണെന്നും ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനായി മുംബൈയിലേക്ക് എത്തിയതാണെന്നും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT