India

ഡോക്ടര്‍ 30 കിലോമീറ്റര്‍ അകലെയിരുന്ന് നിയന്ത്രിച്ചു; ഓപറേഷന്‍ തിയേറ്ററില്‍ ഹൃദയ ശസ്ത്രക്രിയ വിജയകരമായി ചെയ്തത് റോബോട്ട്

അഹമ്മദാബാദിലെ അപെക്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഓപറേഷന്‍ തിയേറ്ററിലാണ് ചരിത്രമെഴുതിയ 'റോബോട്ട്'സര്‍ജനായത്‌. രണ്ടാംതലമുറ റോബോട്ടായ് ജിആര്‍എക്‌സ് കോര്‍പതിന്റെ സഹായത്തോടെയാണ് അഞ്ച് രോഗികളുടെ ശസ്ത

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഓപറേഷന്‍ തിയേറ്ററില്‍ ഇനി ഡോക്ടര്‍ ഇല്ലെങ്കിലും കുഴപ്പമുണ്ടാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഗുജറാത്ത് സ്വദേശിയായ് ഡോക്ടര്‍ തേജസ് പട്ടേല്‍. മുപ്പത് കിലോമീറ്റര്‍ ദൂരത്തിരുന്ന് ഇന്റര്‍നെറ്റിലൂടെ റോബോട്ടിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് ഡോക്ടര്‍ തേജസ് വിജയകരമായി ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

ഇന്ന് 30 കിലോമീറ്റര്‍ ആണെങ്കില്‍ നാളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 3000 കിലോമീറ്റാറാക്കി വര്‍ധിപ്പിക്കാനാവുമെന്നാണ് ഡോക്ടര്‍ പട്ടേല്‍ പറയുന്നത്. 

 അഹമ്മദാബാദിലെ അപെക്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഓപറേഷന്‍ തിയേറ്ററിലാണ് ചരിത്രമെഴുതിയ 'റോബോട്ട്'സര്‍ജനായത്‌. രണ്ടാംതലമുറ റോബോട്ടായ് ജിആര്‍എക്‌സ് കോര്‍പതിന്റെ സഹായത്തോടെയാണ് അഞ്ച് രോഗികളുടെ ശസ്ത്രക്രിയ അക്ഷര്‍ധാമിലെ ക്ഷേത്രത്തിനടുത്ത് നിന്ന് ഡോക്ടര്‍ നിയന്ത്രിച്ചത്.

ഈ വര്‍ഷമാദ്യം റോബോട്ടിനെ ഉപയോഗിച്ച് ആന്‍ജിയോപ്ലാസ്റ്റി നടത്തി പദ്മശ്രീ ജേതാവ് കൂടിയായ ഡോക്ടര്‍ പട്ടേല്‍ വാര്‍ത്തയിലിടം നേടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്; 50 കിലോ മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ്; മുന്നറിയിപ്പ്

ആദ്യം വോട്ട് വെട്ടി; പിന്നെ പാസ്‌പോര്‍ട്ട്; മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനാവാതെ ടെലിഗ്രാഫ് മുന്‍ പത്രാധിപര്‍

സതീശന്റെ 'സുവിശേഷങ്ങള്‍', യുഡിഎഫിനെ ഉയിര്‍പ്പിച്ച അത്ഭുതപ്രവൃത്തി; 'ആദം നീ എവിടെയാകുന്നു'

കാനഡ പ്രീ ക്വാര്‍ട്ടറില്‍; ഏകവ്യക്തി നിയമ ബില്‍ ഇന്ന് ബംഗാള്‍ സഭയില്‍; സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ദൈവത്തിന്റെയും നൂറ്റാണ്ടിന്റെയും' ഗോള്‍ പിറന്ന വര്‍ഷം; മറഡോണയുടെ ലോകകപ്പ് നേട്ടത്തിന് 40 വയസ്സ്