പ്രതീകാത്മക ചിത്രം 
India

ഡോക്ടര്‍ക്ക് നേരെ തുപ്പി, അസഭ്യം പറഞ്ഞു, കോവിഡ് പരത്തുമെന്ന് ഭീഷണി; നാല് രോഗികള്‍ അറസ്റ്റില്‍ 

ത്രിപുരയിലെ കോവിഡ് കെയര്‍ സെന്ററില്‍ ഡോക്ടര്‍ക്ക് നേരെ തുപ്പുകയും അസഭ്യം പറയുകയും ചെയ്ത  നാലുപേരെ അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയിലെ കോവിഡ് കെയര്‍ സെന്ററില്‍ ഡോക്ടര്‍ക്ക് നേരെ തുപ്പുകയും അസഭ്യം പറയുകയും ചെയ്ത  നാലുപേരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇവരെ കോടതി ജാമ്യത്തില്‍ വിട്ടു.

ജൂലൈ 24നാണ് സംഭവം. ത്രിപുര ജില്ലാ സര്‍വലന്‍സ് ഓഫീസറായ ഡോ സംഗീത ചക്രബര്‍ത്തിക്കാണ് ദുരനുഭവം ഉണ്ടായത്. കോവിഡ് കെയര്‍ സെന്ററാക്കി മാറ്റിയ ഭഗത് സിങ് യൂത്ത് ഹോസ്റ്റലില്‍ വച്ചാണ് സംഭവം നടന്നത്.

ഇവിടെ അഞ്ചു സ്ത്രീകളെയും നവജാത ശിശുക്കളെയും പ്രവേശിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നതിനിടെയാണ് പ്രകോപനം. പുതിയ ആളുകളെ പ്രവേശിപ്പിക്കുന്നത് കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ തടയുകയായിരുന്നു. നിലവില്‍ തന്നെ കോവിഡ് കെയര്‍ സെന്ററില്‍ ആവശ്യത്തിന്് രോഗികളുണ്ട്. പുതിയ ആളുകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. 

കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനുളള ശ്രമത്തിനിടെ രോഗികള്‍ അസഭ്യം പറയുകയും തനിക്ക് നേരെ തുപ്പുകയുമായിരുന്നുവെന്ന് ഡോക്ടറുടെ പരാതിയില്‍ പറയുന്നു. കോവിഡ് പരത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ഡോക്ടറുടെ പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

10 വിക്കറ്റ് പിഴുത് മാനവ് സുതര്‍, ഗാലെയില്‍ ലങ്കയെ വീഴ്ത്തി ടീം ഇന്ത്യ; ജയം 165 റണ്‍സിന്

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു; കാറില്‍ നിന്ന് ഇറങ്ങി ഓടിയെത്തി, രക്ഷകനായി ഗവര്‍ണര്‍; വിഡിയോ

ഷൂ താഴെ വീണപ്പോൾ എടുക്കാൻ ശ്രമിച്ചു; ബസിനടിയിൽപ്പെട്ട് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ക്വിസ് മത്സരത്തിൽ സവർക്കറുടെ പേര് ഉൾപ്പെടുത്തിയ സംഭവം: അധ്യാപകന്റെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു

'ആകാശത്ത് കാവലുണ്ട്'; വ്യോമപ്രതിരോധ സേനയുടെ കരുത്തിന്റെ വിഡിയോ പുറത്തുവിട്ട് യുഎഇ