ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ തമിഴ്നാടിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയ ഡൽഹിയിൽ സ്ഥിതിഗതികൾ അതിരൂക്ഷമാകുന്നു. ഇതേത്തുടർന്ന് ഓക്സിജൻ വീടുകളിലെത്തിക്കുന്ന പദ്ധതി ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. ശ്വാസ തടസം നേരിടുന്നവർ വിളിച്ചു പറഞ്ഞാൽ അര മണിക്കൂറിനകം ഓക്സിജൻ സിലിൻഡർ വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു.
പൾസ് ഓക്സിമീറ്റർ എന്ന സംവിധാനമാണ് ഡൽഹി സർക്കാർ ലഭ്യമാക്കുക. രക്തത്തിൽ ഓക്സിജന്റെ അളവ് പരിശോധിക്കാനുള്ള ഈ ഉപകരണം രോഗിക്ക് ശ്വാസോച്ഛ്വാസം സുഗമമാക്കാൻ സഹായിക്കും.
കോവിഡ് രോഗികൾ അറുപതിനായിരം കടക്കുകയാണ് ഡൽഹിയിൽ. ഞായറാഴ്ച രോഗികളുടെ എണ്ണം 59,746 എത്തിയതോടെ 59,377 രോഗികളുള്ള തമിഴ്നാടിനെ മറികടന്ന് ഡൽഹി മുംബൈയ്ക്കു പിന്നിലെത്തി. ഞായറാഴ്ച മൂവായിരം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ 66,500 പേർക്കാണ് രോഗം. രോഗ വ്യാപനത്തിൽ മുംബൈയേക്കാൾ മുന്നിലാണ് ഡൽഹി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates