India

തമിഴ്നാട്ടിൽ ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന മരണ നിരക്ക്; കർണാടകയിൽ രോ​ഗികളുടെ എണ്ണത്തിൽ വർധനവ്

തമിഴ്നാട്ടിൽ ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന മരണ നിരക്ക്; കർണാടകയിൽ രോ​ഗികളുടെ എണ്ണത്തിൽ വർധനവ്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ പുതിയതായി 1,515 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 48,019 ആയി.

24 മണിക്കൂറിനിടെ 49 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണ സംഖ്യ 528 ആയി ഉയർന്നു. സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

20,706 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്. ആകെ 26,782 പേർ രോഗ മുക്തി നേടി. ഇന്ന് മാത്രം 1438 പേർ രോഗ മുക്തരായെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇന്ന് പരിശോധിച്ച 19,019 സാമ്പിളുകളടക്കം 7,48,244 സാമ്പിളുകൾ സംസ്ഥാനത്ത് ആകെ പരിശോധിച്ചിട്ടുണ്ട്.

കർണാടകയിൽ ഇന്ന് 317 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 7,530 ആയി ഉയർന്നു. ഇന്ന് ഏഴ് പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണ സംഖ്യ 94 ആയി ഉയർന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം