India

തലച്ചോര്‍ പ്രവര്‍ത്തനരഹിതം, അജിത് ജോഗിയുടെ നില അതീവ ഗുരുതരം : മെഡിക്കല്‍ ബുള്ളറ്റിന്‍

ശരീരം പ്രതികരിക്കാത്തതിനെ തുടര്‍ന്ന് മരുന്നുകളുടെ അളവ് അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കുറച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


റായ്പൂര്‍ : ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അദ്ദേഹത്തിന്റെ മസ്തിഷ്‌കം പ്രവര്‍ത്തനരഹിതമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്നും ഇന്നു രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ശരീരം പ്രതികരിക്കാത്തതിനെ തുടര്‍ന്ന് മരുന്നുകളുടെ അളവ് അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കുറച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹം അബോധാവസ്ഥയില്‍ തുടരുകയാണ്. അജിത് ജോഗിയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.

റായ്പൂരിലെ ശ്രീനാരായണ ഹോസ്പിറ്റലിലാണ് അജിത് ജോഗി ചികില്‍സയിലുള്ളത്. ശനിയാഴ്ച രാവിലെ വീട്ടില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് അജിത് ജോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ ഇദ്ദേഹത്തിന് ഹൃദയാഘാതവും ഉണ്ടായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാന നൊബേല്‍ ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഉച്ചയ്ക്ക് ചോറ് കഴിച്ചാൽ ഉറക്കം വരുമോ? ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ

'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്‌ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി സസ്പെൻഷനെതിരായ എസ്എഫ്ഐ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു