India

തുടർച്ചയായി ക്ലാസില്‍ എത്തുന്നില്ലെന്ന് പരാതി പറഞ്ഞു; ഹോസ്റ്റല്‍ വാര്‍ഡനെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കുത്തിക്കൊന്നു

കഴുത്തിനും അടിവയറ്റിനും കുത്തേറ്റതാണ് മരണത്തിനിടയാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുച്ചിറപ്പള്ളി: ക്ലാസിൽ എത്തുന്നില്ലെന്ന് മാതാപിതാക്കളോട് പരാതി പറഞ്ഞതിന് ഹോസ്റ്റല്‍ വാര്‍ഡനെ വിദ്യാര്‍ഥി കുത്തി കൊലപ്പെടുത്തി. 45വയസ്സുള്ള ജി വെങ്കിട്ടരാമനാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ കുത്തേറ്റ് മരിച്ചത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം.

കഴുത്തിനും അടിവയറ്റിനും കുത്തേറ്റതാണ് വെങ്കിട്ടരാമന്റെ മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തെന്നും പൊലീസ് അറിയിച്ചു.

തുടര്‍ച്ചയായി നാല് ദിവസത്തോളം അധികൃതരുടെ അനുവാദമില്ലാതെ വിദ്യാർത്ഥി കോളജിലെത്താതിരുന്ന വിവരം മാതാപിതാക്കളെ അറിയിച്ചതാണ് പ്രകോപനമുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു. വാർഡൻ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വിദ്യാര്‍ഥിയെ ശകാരിക്കുകയുമുണ്ടായി. ഇതാണ് ഇത്തരത്തിലൊരു കൂരകൃത്യം ചെയ്യാൻ കാരണമെന്നാണ് പൊലീസ് നി​ഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT