പ്രതീകാത്മക ചിത്രം 
India

തുണിയുരിഞ്ഞ് ഗ്രാമം മുഴുവന്‍ നടത്തിച്ചു, തലമൊട്ടയടിച്ചു, ചെരുപ്പുമാല, മര്‍ദ്ദനം; 11 വയസ്സുകാരിയെ പീഡിപ്പിച്ച 30കാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

11 വയസ്സുകാരിയെ പീഡിപ്പിച്ച 30കാരനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: 11 വയസ്സുകാരിയെ പീഡിപ്പിച്ച 30കാരനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് യുവാവിനെ തല്ലി. തുണിയുരിഞ്ഞ് തലമൊട്ടയടിച്ച് ചെരുപ്പുമാല അണിയിച്ച് റോഡിലൂടെ നടത്തി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ 30കാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.

മധ്യപ്രദേശ് ഉജ്ജയിന്‍  മെഹിദ്പൂര്‍ താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം. സ്ഥിരം കുറ്റവാളിയായ വിജയ് ബെറുലാലിനെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്തത്. രണ്ടു ലൈംഗികാതിക്രമ കേസുകളില്‍ കൂടി പ്രതിയാണ് വിജയ് എന്ന് പൊലീസ് പറയുന്നു.

രണ്ടാഴ്ച മുന്‍പ് ജാമ്യത്തില്‍ പുറത്തിറങ്ങിയ പ്രതിയാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചോക്ലേറ്റ് കാണിച്ച് കുട്ടിയെ പ്രലോഭിച്ച് കൃഷിയിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സ്ഥിരം കുറ്റവാളിയായത് കൊണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു.

നാട്ടുകാര്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ച പ്രതിയെ തുണിയുരിഞ്ഞ് റോഡിലൂടെ നടത്തിച്ചു. തലമൊട്ടയടിക്കുകയും കഴുത്തില്‍ ചെരുപ്പുമാല അണിയിക്കുകയും ചെയ്തു. ഗ്രാമം മുഴുവന്‍ യുവാവിനെ പ്രദര്‍ശിപ്പിച്ച ശേഷമാണ് നാട്ടുകാര്‍ പൊലീസിന് കൈമാറിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന