India

തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം; കോടതിക്ക് പുറത്ത് ആത്മഹത്യ ഭീഷണി മുഴക്കി നിര്‍ഭയ കേസ് പ്രതിയുടെ ഭാര്യ

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ആത്മഹത്യാ ഭീഷണിയുമായി പ്രതി അക്ഷയ് സിങ്ങിന്റെ ഭാര്യ പുനിത ദേവി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ആത്മഹത്യാ ഭീഷണിയുമായി പ്രതി അക്ഷയ് സിങ്ങിന്റെ ഭാര്യ പുനിത ദേവി. കോടതിക്ക് മുന്നില്‍ കുട്ടികളുമായി എത്തിയ പുനിത രാവിലെ മുതല്‍ ആത്മഹത്യ ഭീഷണി മുഴക്കി. 
ഇടയ്ക്ക് ഇവര്‍ ബോധം മറഞ്ഞു വീഴുകയും, ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. ബോധം വീണ്ടെടുത്ത ശേഷം പുനിത ചെരുപ്പ് ഉപയോഗിച്ച് സ്വയം അടിക്കാന്‍ തുടങ്ങി. 'എനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ല. ഞാന്‍ ആത്മഹത്യ ചെയ്യുമെന്നും' ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

നേരത്തെ, അക്ഷയ് സിങിന്റെ വിധവയായിരിക്കാന്‍ താതപര്യമില്ലെന്നും വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് പുനിത കുടുബം കോടതിയെ സമീപിച്ചിരുന്നു. ഔറംഗാബാദ് കുടുംബകോടതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെയാണ് ഇവര്‍ സമീപിച്ചത്. 

2012 ഡിസംബര്‍ 16 ന് നടന്ന ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാലുപ്രതികളില്‍ ഒരാളാണ് അക്ഷയ് സിങ് ഠാക്കൂറെന്നും ഇയാളെ വധശിക്ഷക്ക് വിധിച്ചിരിക്കുകയാണെന്നും വിവാഹമോചന ഹര്‍ജിയില്‍ പുനിത പറയുന്നു. ഭര്‍ത്താവിന്റെ നിരപരാധിത്വം തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അക്ഷയ് സിംഗ് ഠാക്കൂറിന്റെ വിധവയായി ജീവിതകാലം മുഴുവന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ വിവാഹമോചനം നല്‍കണമെന്നും ഇവര്‍ ഹര്‍ജിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി