ചെന്നൈ: തൂത്തുക്കുടി വെടിവയ്പിനെ കുറിച്ച് വിവാദ പരാമർശം നടത്തിയ നടൻ രജനീകാന്തിന് സമൻസ്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് അർജുന ജഗദീശൻ സമിതി മുമ്പാകെയാണ് രജനീകാന്ത് ഹാജരാകേണ്ടത്.
പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണ് തൂത്തുക്കുടിയിലെ സംഘർഷങ്ങൾക്കു കാരണമെന്നും ഇത്തരക്കാരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തണമെന്നുമുള്ള രജനിയുടെ പരാമർശം വിവാദമായിരുന്നു. പൊലീസിനെ അങ്ങോട്ട് ആക്രമിച്ചതോടെയാണ് പ്രശ്നം തുടങ്ങിയതെന്നും എല്ലാത്തിനും സമരവുമായിറങ്ങിയാൽ തമിഴ്നാട് ശവപ്പറമ്പായി മാറുമെന്നുമുളള രജനീയുടെ പ്രസ്താവനയാണ് വിവാദമായത്. ഇതിൽ വിശദീകരണം തേടിയാണ് രജനീകാന്തിന് സമൻസ് അയച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates