thoothukudi-bus-fire 
India

തൂത്തുക്കുടിയില്‍ വീണ്ടും വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; മൂന്നുപേരുടെ നില ഗുരുതരം

തൂത്തുക്കുടിയില്‍ വീണ്ടും വെടിവയ്പ് - ഒരാള്‍ കൊല്ലപ്പെട്ടു - അണ്ണാ നഗറില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് ചെമ്പു ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന് നേരെ വീണ്ടും പൊലീസ്  വെടിവയ്പ്. അണ്ണാനഗറിലെ പ്രക്ഷോഭകര്‍ക്ക് നേരെയാണ് പൊലീസ് വെടിവയ്പ് നടത്തിയതത്. വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടുപേരുടെ നില ഗുരുതരമാണ്. നിരവധി പേര്‍ക്ക പരുക്കേറ്റിട്ടുണ്ട്.

ഇന്നലെയുണ്ടായ വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധം അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാര്‍ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പടെ കത്തിച്ചിരുന്നു. തൂത്തുക്കുടി എസ്പി മഹേന്ദ്രന് ഗുരുതരമായി പരുക്കേറ്റിരുന്നു. പ്രതിഷേധം അക്രമാസക്തരായതിന് പിന്നാലെയാണ് വെടിവയ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT