India

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരുരൂപ ചോദിച്ച് കനയ്യ; മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിച്ചത്  28 ലക്ഷം രൂപ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രചാരണത്തിന് ആവശ്യമായ തുക ക്രൗഡ്ഫണ്ട് രീതിയില്‍ സമാഹരിക്കുകയാണ് ബഗുസരായില്‍ നിന്ന് മത്സരിക്കുന്ന സിപിഐയുടെ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രചാരണത്തിന് ആവശ്യമായ തുക ക്രൗഡ്ഫണ്ട് രീതിയില്‍ സമാഹരിക്കുകയാണ് ബഗുസരായില്‍ നിന്ന് മത്സരിക്കുന്ന സിപിഐയുടെ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍. ചൊവ്വാഴ്ചയാണ് അദ്ദേഹം ഈ ക്യാമ്പയിന്‍ ആരംഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇതുവരെ 28,37,972 രൂപയാണ് സംഭാവനയായി ലഭിച്ചിരിക്കുന്നത്. 

ഔര്‍ ഡെമോക്രസി എന്ന കൂട്ടായ്മയാണ് തുക പിരിക്കുന്നത്. ഇവരുടെ വെബ്‌സൈറ്റ് വഴിയാണ് പണം നല്‍കേണ്ടത്. 70,00,000രൂപയാണ് സൈറ്റ് അദ്ദേഹത്തിന് വേണ്ടി ടാര്‍ഗറ്റ് വച്ചിരിക്കുന്നത്. തന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരുരൂപ നല്‍കി സഹായിക്കണം എന്ന് കഴിഞ്ഞ ദിവസം കനയ്യ അഭ്യര്‍ത്ഥിച്ചിരുന്നു. 

നിങ്ങള്‍ എനിക്ക് ഒരുരൂപ തന്ന് എന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിനെ സഹായിക്കുകയാണെങ്കില്‍ അത് അരികു വത്കരിക്കപ്പെട്ട ജനതയ്്ക്ക് വേണ്ടി പോരാടന്‍ എനിക്ക് കൂടുതല്‍ ശക്തിതരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

ആര്‍ജെഡി നേൃത്വം നല്‍കുന്ന മഹാസഖ്യം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിഹാറിലെ ഇടത് സംഘടനകളുടെ പൊതുസ്ഥാനാര്‍ത്ഥിയായാണ് കനയ്യ ജനവിധി തേടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം