India

തെരഞ്ഞെടുപ്പ് ഫലം 23 ന് തന്നെ അറിയാനാകില്ല ; ഫലപ്രഖ്യാപനം വൈകിയേക്കുമെന്ന് റിപ്പോർട്ട്

ഫലപ്രഖ്യാപനം ഒരുദിവസം വൈകാൻ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കൂടുതൽ വിവി പാറ്റ് സ്ലിപ്പുകൾ എണ്ണുന്ന സാഹചര്യത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം മെയ് 23 ന് തന്നെ അറിയാനാകില്ലെന്ന് സൂചന. ഫലപ്രഖ്യാപനം ഒരുദിവസം വൈകാൻ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു. 

നേരത്തേ ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു ബൂത്തിലെ സ്ലിപ്പ് എണ്ണാനാണ് കമ്മിഷൻ തീരുമാനിച്ചത്. എന്നാൽ, അഞ്ചുവീതം ബൂത്തിലെ സ്ലിപ്പെണ്ണാൻ ഏപ്രിൽ 24-ന് സുപ്രീംകോടതി നിർദേശിച്ചു. ഇതിന് അഞ്ചു മുതൽ ആറു മണിക്കൂർ കൂടുതൽ വേണ്ടിവരുമെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. 

ഇതോടെ അന്തിമ ഫലപ്രഖ്യാപനം മേയ് 24-ലേക്ക്‌ നീളുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ‌റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പുപ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കാൻ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എങ്കിലും എണ്ണണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം കോടതി തള്ളിക്കളഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മത്സരിക്കാന്‍ പണം കണ്ടെത്തിയത് ആശിച്ച് വാങ്ങിയ ബിഎംഡബ്ല്യൂ ബൈക്ക് വിറ്റ്; കോടിക്കണക്കിന് രൂപ കിട്ടിയെന്ന് പഴി, ഞാന്‍ ട്വന്റി 20ല്‍ പെട്ടുപോയി'

ലോകകപ്പിലെ മികച്ച റഫറിക്കുള്ള പുരസ്കാരം; ഫൈനലിൽ വിസിലൂതി വിൻസിച് വിരമിച്ചു!

ലഹരിക്കേസില്‍ അറസ്റ്റിലായ അധ്യാപികമാര്‍ ബംഗളൂരുവില്‍ പോയതെന്തിന്? അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് vs റെക്കറിങ് ഡെപ്പോസിറ്റ്; ഏതാണ് മികച്ചത്?, താരതമ്യപഠനം

'പോസ്റ്റിട്ടത് എന്നെക്കുറിച്ച് പത്ത് പേജ് എഴുതിയ ആള്‍ക്കെതിരെ, സിബി മലയില്‍ എങ്ങനെ വന്നു?'; അപമാനിച്ചിട്ടില്ലെന്ന് പേളി