India

തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടില്‍ എത്തിക്കണം, ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ട്രെയിന്‍ അനുവദിക്കണം: സുപ്രീം കോടതി

ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചു സ്വദേശത്തേക്കു മടങ്ങിയ തൊഴിലാളികളുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ കുടുങ്ങിയപ്പോയ കുടിയേറ്റത്തൊഴിലാളികളെ പതിനഞ്ചു ദിവസത്തിനകം നാട്ടില്‍ എത്തിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം. കുടിയേറ്റത്തൊഴിലാളികളുടെ യാത്രയ്ക്കായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം 24 മണിക്കൂറിനകം കേന്ദ്രം ട്രെയിനുകള്‍ അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്. സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.

ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചു സ്വദേശത്തേക്കു മടങ്ങിയ തൊഴിലാളികളുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണം. തൊഴില്‍ നഷ്ടപ്പെട്ടു മടങ്ങിയെത്തുന്നവര്‍ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് കോടതി നിര്‍ദേശിച്ചു.

മടങ്ങുന്ന തൊഴിലാളികളുടെ തൊഴില്‍ വൈദഗ്ധ്യം അടക്കമുള്ള വിവരങ്ങള്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ശേഖരിക്കണം. ഇതിനായി ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങണം. മടങ്ങിയെത്തുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ പദ്ധതികള്‍ തയാറാക്കണം. നേരത്തെ ജോലി ചെയ്ത സ്ഥലങ്ങളിലേക്കു തിരിച്ചുപോവാനാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിനു സൗകര്യം ചെയ്തു നല്‍കണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്‌കെ ഗൗള്‍, എംആര്‍ ഷാ എന്നിവര്‍ ഉത്തരവില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT