മോദി, അമിത് ഷാ, ബിപ്ലബ് കുമാര്‍ (ഫയല്‍) 
India

ത്രിപുര തൂത്തുവാരി ബിജെപി, അഭിനന്ദനവുമായി മോദി

ത്രിപുര തൂത്തുവാരി ബിജെപി, അഭിനന്ദനവുമായി മോദി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ത്രിപുര തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വന്‍ വിജയം. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി, ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ ബിജെപി തൂത്തുവാരി. വിജയത്തില്‍ സംസ്ഥാന ഘടകത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

എട്ടു ജില്ലകളിലായി തെരഞ്ഞെടുപ്പു നടന്ന 116 ജില്ലാ പരിഷത്ത് സീറ്റുകളില്‍ 114ഉം ബിജെപി ജയം നേടിയതായി മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ട്വീറ്റ് ചെയ്തു. 35 ബ്ലോക്കുകളിലായി നടന്ന 419 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 411ലും ജയം ബിജെപിക്കാണ്. 6111 പഞ്ചായത്ത് വാര്‍ഡുകളില്‍ 5916ലും ബിജെപി ജയിച്ചതായി ബിപ്ലബ് കുമാര്‍ അവകാശപ്പെട്ടു.

ത്രിപുരയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം അചഞ്ചലമായി തുടരുകയാണെന്ന്, സംസ്ഥാന ഘടകത്തെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഗ്രാമങ്ങളില്‍ പ്രതിഫലിച്ചു തുടങ്ങിയെന്ന് മോദി അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം