India

ദയനീയമായി തോറ്റു; കോണ്‍ഗ്രസ് മേധാവി രാജിവച്ചു

തോല്‍വിയുടെ ഉത്തരവാദിത്തം  ഏറ്റെടുത്താണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് മേധാവി രാജിവച്ചു. ഡല്‍ഹി പിസിസി പ്രസിഡന്റ്
സുഭാഷ് ചോപ്രയാണ് രാജിവെച്ചത്. തോല്‍വിയുടെ ഉത്തരവാദിത്തം  ഏറ്റെടുത്താണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഒരു  സീറ്റില്‍ പോലും വിജയിക്കാനായിരുന്നില്ല.

ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. 2015ലെ പൂജ്യത്തില്‍ നിന്ന് ഒരിഞ്ച് പോലും മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. 70 സീറ്റുകളിലും ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. രണ്ടു സീറ്റുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി എല്ലാ സീറ്റുകളിലും മൂന്നാമതോ നാലാമതോ ആയാണ് പാര്‍ട്ടി ഫിനിഷ് ചെയ്തത്. 67 സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ കെട്ടിവച്ച കാശു വരെ നഷ്ടമായി. ആറില്‍ ഒരു വോട്ട് ലഭിച്ചില്ലായെങ്കിലാണ് കെട്ടിവച്ച കാശ് നഷ്ടപ്പെടുക. 

ഗാന്ധിനഗര്‍, ബാദ്‌ലി, കസ്തൂര്‍ബ നഗര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് കെട്ടിവച്ച കാശ് കോണ്‍ഗ്രസിന് തിരിച്ചുകിട്ടിയത്. 2015ല്‍ ചാന്ദ്‌നി ചൗക്കില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച അല്‍ക്കാ ലാബയ്ക്കും കെട്ടിവച്ച കാശ് നഷ്ടമായി. കോണ്‍ഗ്രസ് ടിക്കറ്റിലാണ് ഇത്തവണ അല്‍ക്കാ ലാബ മത്സരിച്ചത്. 2015ല്‍ 9.65 ശതമാനം വോട്ട് പാര്‍ട്ടി നേടിയെങ്കില്‍ ഇത്തവണ ഇത് അഞ്ചു ശതമാനത്തിലും താഴെ മാത്രമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT