India

ദിവസം 400 ട്രെയിനുകള്‍  ; അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക തീവണ്ടികള്‍ ഓടിക്കുന്നത് പരിഗണനയില്‍

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഓടിക്കണമെന്ന് കേരളം, രാജസ്ഥാന്‍ തുടങ്ങിയ സര്‍ക്കാരുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ ഓടിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. ദിവസം 400 ട്രെയിനുകള്‍ ഓടിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയം സമര്‍പ്പിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 400 പ്രത്യേക തീവണ്ടികള്‍ ഓടിക്കാനുള്ള കര്‍മപദ്ധതിക്കാണ് റെയില്‍വേ രൂപം നല്‍കിയത്. സാമൂഹിക അകലം പാലിച്ചായിരിക്കും യാത്ര. ഒരു ട്രെയിനില്‍ 1000 യാത്രക്കാരെയാകും കയറ്റുക.

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഓടിക്കണമെന്ന് കേരളം, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദേശീയ ലോക്ക്ഡൗണ്‍ മെയ് വരെ നീട്ടിയ സാഹചര്യത്തില്‍ ട്രെയിനുകള്‍ ഓടിക്കാനാവില്ലെന്നായിരുന്നു റെയില്‍വേയുടെ നിലപാട്.

ദേശീയ ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലും, അതിഥി തൊഴിലാളികള്‍ മിക്ക സംസ്ഥാനങ്ങളിലും കടുത്ത ആശങ്കയിലാണെന്നതും പരിഗണിച്ചാണ് ട്രെയിനുകള്‍ ഓടിക്കാന്‍ ആലോചിക്കുന്നത്.

ലോക്ക്ഡൗണ്‍ കാരണം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അന്തര്‍സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി യാത്രാവിലക്കില്‍ കുടുങ്ങിയവര്‍ക്കെല്ലാം സ്വദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് ഇറങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT