India

ദു:ഖങ്ങളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാമെന്നു പറഞ്ഞ് ദുര്‍മന്ത്രവാദി തട്ടിയത് ലക്ഷങ്ങള്‍

മന്ത്രവാദം വഴി രോഗങ്ങളില്‍ നിന്നും ദുഖ:ങ്ങളില്‍ നിനനും ജനങ്ങളെ മോചിപ്പിക്കുമെന്ന് പറഞ്ഞാണ് 3.5 ലക്ഷം രൂപയും 1.372 കിലോഗ്രാം സ്വര്‍ണാഭരണങ്ങളുമായി ഹൈദരാബാദില്‍ ദുര്‍മന്ത്രവാദി പിടിയിലായത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: 3.5 ലക്ഷം രൂപയും 1.372 കിലോഗ്രാം സ്വര്‍ണാഭരണങ്ങളുമായി ഹൈദരാബാദില്‍ ദുര്‍മന്ത്രവാദി പിടിയില്‍. പോലീസിന്റെ ടാസ്‌ക് ഫോഴ്‌സാണ് ദുര്‍ മന്ത്രവാദിയായ സെയ്ദ് ഇസ്മായിലിനെ കസ്റ്റഡിയിലെടുത്തത്.മന്ത്രവാദം വഴി രോഗങ്ങളില്‍ നിന്നും ദുഖ:ങ്ങളില്‍ നിനനും ജനങ്ങളെ മോചിപ്പിക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ ജനങ്ങളില്‍ നിന്ന് പണം തട്ടിയെടുത്തത്. ഐ.പി.സി സെക്ഷന്‍ 420, 384, 406 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ്. 

സയ്യിദ് ഇസ്മായില്‍ എസ്.എസ്.സി യിലെ പഠനത്തിന് ശേഷം ബന്‍ജാറയിലെ സാന്‍ഡ്‌വിച്ച് സ്‌റ്റോറില്‍ ജോലി ചെയ്ത ഇദ്ദേഹം  പിന്നീട് ഓട്ടോ െ്രെഡവറായി ജോലി ചെയ്തിരുന്നു. പി്ന്നീട് വീടുകളുടെ ഇന്റീരിയര്‍ ഡെക്കറേറ്ററായി ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇയാള്‍ ദുര്‍മന്ത്രവാദത്തിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.

പ്രശ്‌നങ്ങളുമായി സമീപിക്കുന്നവരുടെ കയ്യില്‍ നിന്നും സ്വര്‍ണ്ണം ഊരി വാങ്ങിക്കുകയും ശേഷം 40 ദിവസത്തിന് ശേഷം തിരികെ വാങ്ങിക്കാന്‍ ആവശ്യപ്പെടുകയും അത് അണിയുന്നതോടെ രോഗം മാറുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. എന്നാല്‍ സ്വര്‍ണ്ണം പിന്നീട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ വിവിധ ശാഖകളില്‍ പണയം വെക്കുകയും പണം വാങ്ങി ആഡംബര ജീവിതം നയിക്കുകയും ചെയ്യുകയായിരുന്നു ഇയാള്‍ ചെയ്തതത്. നിരവധി ആളുകളില്‍ നിന്നാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെന്‍സികളെ കേള്‍ക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടോ?; ആത്മപരിശോധന വേണമെന്ന് ശശി തരൂര്‍- വിഡിയോ

24 മണിക്കൂറിനിടെ തീവ്രമഴ രണ്ടു ജില്ലകളില്‍ മാത്രം, ഇന്ന് ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാളെ മുതല്‍ മഴ കുറയുമെന്ന് പ്രവചനം

'ഡല്‍ഹി പൊലീസിനെപ്പോലെ പെരുമാറരുത്'; വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ദീപ്‌കെ

'ഒരിക്കൽ കയറിയവർ പിന്നീട് ഈ ബസ്സിൽ കയറില്ല'; അനുഭവം പറഞ്ഞ് അനില്‍ അക്കര

'സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം'; ഉത്തരവിറക്കി സര്‍ക്കാര്‍