India

ദേശീയ താത്പര്യം ഉയര്‍ത്തിപ്പിടിക്കുക;ബിജെപി ആസ്ഥാന മന്ദിരം മോദി ഉദ്ഘാടനം ചെയ്തു

ദേശീയതയെന്ന ആശയത്തോട് അങ്ങേയറ്റം പ്രതിബദ്ധതയുള്ളതും യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ അടിത്തറയുള്ളതുമായ പാര്‍ട്ടിയാണ് ബിജെപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയതയെന്ന ആശയത്തോട് അങ്ങേയറ്റം പ്രതിബദ്ധതയുള്ളതും യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ അടിത്തറയുള്ളതുമായ പാര്‍ട്ടിയാണ് ബിജെപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയിലെ പുതിയ ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിശ്ചിത സമയത്തിനുള്ളില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് അമിത്ഷായ്ക്കും അനുയായികള്‍ക്കും അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു. ദീന്‍ദയാല്‍ ഉപാദ്ധ്യായ് മാര്‍ഗിലാണ് പുതിയ കെട്ടിടം.

കേന്ദ്രഭരണത്തിലെത്തി നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പാര്‍ട്ടിയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. ഒന്നര വര്‍ഷം കൊണ്ട്, റെക്കോഡ് സമയത്തലാണ് മന്ദിരത്തിന്റെ പണി പൂര്‍ത്തിയായത്.

ബേസ്‌മെന്റില്‍ പാര്‍ക്കിങ് സൗകര്യവും വലിയ സമ്മേളന ഹാളും ഭാരവാഹികള്‍ക്കു പ്രത്യേക മുറികളും ലൈബ്രറിയും ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളാണ് പുതിയ ആസ്ഥാനത്തുളളത്. പാര്‍ട്ടിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ക്കായി ആധുനിക സൗകര്യങ്ങളുള്ള കോണ്‍ഫറന്‍സ് ഹാളും ആസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. ഡിജിറ്റര്‍ ഓപ്പറേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ചില മുറികളിലേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. പാര്‍ട്ടി ചിഹ്നമായ താമര തീം ആക്കിയാണ് മ്ന്ദിരം നിര്‍മിച്ചിട്ടുള്ളത്. 
 2016 ഓഗസ്റ്റ് പതിനെട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. അതിനും ഒരു വര്‍ഷം മുമ്പാണ് ഓള്‍ഡ് ഡല്‍ഹി റോഡിലെ രഞ്ജിത് സിങ് ഫ്‌ളൈ ഓവറിനു സമീപമുള്ള സ്ഥലത്ത് ഓഫിസ് പണിയാന്‍ നഗരവികസന മന്ത്രാലയം അനുമതി നല്‍കിയത്.

പാര്‍ട്ടിക്ക് ആസ്ഥാന മന്ദിരം പണിയുന്നതിന് സ്ഥലം അനുവദിക്കാന്‍ 2002ലും 2006ലും ബിജെപി കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. പാര്‍ട്ടി അധികാരത്തിലെത്തിയതിനു ശേഷം 2015ലാണ് ഈ അപേക്ഷ അംഗീകരിക്കപ്പെട്ടത്. 

പാര്‍ലെന്റിലെ അംഗബലം അനുസരിച്ചാണ് കേന്ദ്ര നഗരവികസന മന്ത്രാലയം പാര്‍ട്ടികള്‍ക്ക് ഓഫിസ് പണിയാന്‍ സ്ഥലം അനുവദിക്കുന്നത്. ഇരുസഭകളിലുമായി നൂറിനും ഇരുന്നൂറിനും ഇടയില്‍ അംഗങ്ങളുള്ള പാര്‍ട്ടിക്ക് രണ്ടേക്കറാണ് ലഭിക്കുക. ഇരുന്നൂറ് അംഗങ്ങള്‍ക്കു മുകളിലുണ്ടെങ്കില്‍ നാലേക്കര്‍ ലഭിക്കും. നിലവില്‍ ഇരുസഭകളിലും ചേര്‍ന്ന് ബിജെപിക്ക് 327 അംഗങ്ങളാണുള്ളത്. 

നിലവില്‍ അശോകാ റോഡിലെ പതിനൊന്നാം നമ്പര്‍ ബില്‍ഡിങ്ങിലാണ് ബിജെപിയുടെ കേന്ദ്ര ആസ്ഥാനം. പുതിയ ആസ്ഥാനത്തേക്കു മാറിക്കഴിഞ്ഞാല്‍ അശോകാ റോഡിലെ ഓഫിസ് പാര്‍ട്ടി കേന്ദ്ര പൊതുമരാമത്തു വകുപ്പിനു തിരിച്ചുനല്‍കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Sthree Sakthi SS 492 lottery result

'വെറുതെ തള്ളി മറിക്കണ്ട, മന്ത്രി മറന്നുപോയെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയച്ചു തരാം'; സജി ചെറിയാനോട് വിനയന്‍

99,999 രൂപ വില, പെട്ടെന്ന് ചൂടാവാതിരിക്കാന്‍ കൂളിങ് സിസ്റ്റം; വിവോ എക്‌സ് 300 സീരീസ് ഉടന്‍ വിപണിയില്‍

മദ്യം നല്‍കി പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷം പീഡിപ്പിച്ചു; അമ്മയ്ക്കും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിന തടവ്

SCROLL FOR NEXT