India

ദേശീയ പാര്‍ട്ടി പദവിയില്‍ സിപിഐ ഉള്‍പ്പെടെ നാല് പാര്‍ട്ടികള്‍ ആശങ്കയില്‍, നിലവിലെ വ്യവസ്ഥയില്‍ സിപിഎമ്മിന് ആശ്വാസം

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രാദേശിക പാര്‍ട്ടിക്കോ, ദേശീയ പാര്‍ട്ടിക്കോ ദേശീയ പദവി നല്‍കിയിട്ടുണ്ടെങ്കില്‍ ഇത്തവണ അവര്‍ പരിശോധനയ്ക്ക് ഹാജരാവേണ്ടി വരില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിപിഐ ഉള്‍പ്പെടെ നാല് പാര്‍ട്ടികള്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമോയെന്ന ആശങ്കയില്‍. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധനയായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക. സിപിഐയെ കൂടാതെ ബിഎസ്പി, എന്‍സിപി തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് വെല്ലുവിളി. 

ഒന്നുകില്‍ ഒരു പൊതുതിരഞ്ഞെടുപ്പോ ഒരു നിയമസഭാ തെരഞ്ഞെടുപ്പോ, അല്ലെങ്കില്‍ രണ്ട് പൊതുതെരഞ്ഞെടുപ്പുകള്‍, അതുമല്ലെങ്കില്‍ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എന്നിവയിലെ പ്രകടനം വിലയിരുത്തിയാവും ദേശീയ പാര്‍ട്ടി പദവി നല്‍കുക എന്നായിരുന്നു തീരുമാനം. നേരത്തെ, ഓരോ തെരഞ്ഞെടുപ്പിലേയും പ്രകടനം വിലയിരുത്തിയായിരുന്നു ദേശിയ പാര്‍ട്ടി പദവിയില്‍ പുനര്‍നിര്‍ണയം നടത്തിയിരുന്നത്. 

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രാദേശിക പാര്‍ട്ടിക്കോ, ദേശീയ പാര്‍ട്ടിക്കോ ദേശീയ പദവി നല്‍കിയിട്ടുണ്ടെങ്കില്‍ ഇത്തവണ അവര്‍ പരിശോധനയ്ക്ക് ഹാജരാവേണ്ടി വരില്ല. ഒരു തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ സിപിഐ, എന്‍സിപി, ബിഎസ്പി, ടിഎംസി എന്നീ പാര്‍ട്ടികള്‍ക്ക് കമ്മിഷന് മുന്‍പാകെ ഹാജരായി ദേശീയ പാര്‍ട്ടി പദവിയിലെ പുനഃപരിശോധനയ്ക്ക് വിധേയമാവേണ്ടി വരും. 

ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പായിരിക്കും എന്‍സിപിയുടെ ഭാവി നിശ്ചയിക്കുക. 2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പ് ഫലമായിരിക്കും ബിഎസ്പിക്ക് നിര്‍ണായകമാവുക. 2021ലെ ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലമാണ് സിപിഐയ്ക്കും, തൃണമൂലിനും നിര്‍ണായകമാവുക. എന്നാല്‍ ദേശീയ പാര്‍ട്ടി പദവി പുനര്‍നിര്‍ണയത്തില്‍ 2016ല്‍ കൊണ്ടുവന്ന ഈ വ്യവസ്ഥ പിന്തുടരേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചാല്‍ നാല് പാര്‍ട്ടികളുടേയും ദേശീയ പദവി നഷ്ടമാകും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഇ ഡി ഓഫീസിൽ നിന്ന് മടങ്ങി വീണ

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

എറിഞ്ഞിട്ട് ബൗളര്‍മാര്‍, ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണ് അഫ്ഗാനിസ്ഥാന്‍; പരമ്പര സ്വന്തമാക്കി

കേരളം പിഎം ശ്രീയിൽ പങ്കാളി, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, മൂന്ന് ദിവസം ഡ്രൈ ഡേ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT