India

ദൈവ പ്രീതിക്കായി ജയിലിൽ വച്ച് കൊലക്കേസ് പ്രതി ജനനേന്ദ്രിയം അറുത്തെടുത്തു; ഗുരുതരാവസ്ഥയിൽ

ദൈവ പ്രീതിക്കായി ജയിലിൽ വച്ച് കൊലക്കേസ് പ്രതി ജനനേന്ദ്രിയം അറുത്തെടുത്തു; ഗുരുതരാവസ്ഥയിൽ

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കൊലക്കേസ് പ്രതി ജയിലിനുള്ളില്‍ സ്വന്തം ജനനേന്ദ്രിയം അറുത്തെടുത്ത് ദൈവത്തിനു സമര്‍പ്പിച്ചു. 25കാരനായ വിഷ്ണു കുമാർ എന്ന തടവുകാരനാണ് ജനനേന്ദ്രിയം മുറിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമാണ്. 

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് വിഷ്ണു കുമാർ ജയിലില്‍ കഴിയുന്നത്. ജയിലിനുള്ളിലെ ക്ഷേത്രത്തില്‍ രാവിലെ 6.30ന് പ്രാര്‍ഥിച്ച ശേഷമാണ് ഇയാൾ ജനനേന്ദ്രിയം മുറിച്ചതെന്നു ജയില്‍ സൂപ്രണ്ട് പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

കരച്ചില്‍ കേട്ട് ഓടിയെത്തിയ സഹ തടവുകാരാണു രക്തത്തില്‍ കുളിച്ചു കിടന്ന വിഷ്ണുവിനെ കണ്ടത്. തുടര്‍ന്നു ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

ജനനേന്ദ്രിയം ബലി നല്‍കണമെന്ന് ഈശ്വരന്‍ സ്വപ്‌നത്തില്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് വിഷ്ണുകുമാര്‍ പറഞ്ഞു. ഭിന്ദ് ജില്ലക്കാരനായ വിഷ്ണു 2018 മുതല്‍ തടവു ശിക്ഷ അനുഭവിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT