India

ദോശയ്ക്ക് ഒപ്പം വിളമ്പിയ സാമ്പാറില്‍ ചത്ത പല്ലി (വീഡിയോ) 

 രാജ്യതലസ്ഥാനത്ത് റെസ്റ്റോറന്റില്‍ വിളമ്പിയ സാമ്പാറില്‍ പല്ലിയെ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യതലസ്ഥാനത്ത് റെസ്റ്റോറന്റില്‍ വിളമ്പിയ സാമ്പാറില്‍ പല്ലിയെ കണ്ടെത്തി. ഡല്‍ഹിയിലെ പ്രമുഖ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഒരു സംഘം ആളുകള്‍ക്കാണ് ദുരനുഭവം. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 

സെന്‍ട്രല്‍ ഡല്‍ഹിയിലെ കോണാട്ട് പ്ലെയ്‌സിലാണ് സംഭവം. വന്‍കിട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന നഗരത്തിലെ പ്രധാന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന പ്രധാന റെസ്റ്റോറന്റിലാണ് സംഭവം നടന്നത്. വാരാന്ത്യത്തില്‍ ഇവിടെ ഭക്ഷണത്തിനായി ക്യൂ വരെ അനുഭവപ്പെടാറുണ്ട്. ദക്ഷിണേന്ത്യന്‍ വിഭവമായ ദോശയും സാമ്പാറും ഓര്‍ഡര്‍ ചെയ്ത സംഘത്തിനാണ് ദുരനുഭവം ഉണ്ടായത്. 

സ്പൂണില്‍ ചത്ത പല്ലിയെ എടുത്തിരിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. പാതി ഉപേക്ഷിച്ച ഭക്ഷണവും വീഡിയോയില്‍ കാണാം. പല്ലിയെ കണ്ട ഉടനെ സംഘം അലറുന്നതും വീഡിയോയില്‍ വ്യക്തമാണ്. സാമ്പാറില്‍ പകുതി പല്ലിയെ കാണാനില്ല എന്നെല്ലാം പറഞ്ഞ് സംഘം ഒച്ചയെടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ