India

നജീബിന്റെ തിരോധാനം: സിബിഐ അന്വേഷണം ഒരു താല്‍പര്യവും ഇല്ലാത്ത മട്ടിലെന്ന് ഹൈക്കോടതി

നജീബ് അഹമ്മദിന്റൈ തിരോധാനത്തെക്കുറിച്ച് ഒരു താല്‍പര്യവും ഇല്ലാത്ത മട്ടിലാണ് സിബിഐ അന്വേഷണം നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റൈ തിരോധാനത്തെക്കുറിച്ച് ഒരു താല്‍പര്യവും ഇല്ലാത്ത മട്ടിലാണ് സിബിഐ അന്വേഷണം നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി. കടലാസില്‍ പോലും ഫലമുണ്ടാക്കാത്ത അന്വഷണമാണ് സിബിഐ നടത്തുന്നതെന്ന് ജസ്റ്റിസുമാരായ ജിഎസ് സിസ്താനിയും ചന്ദ്രശേഖരും ഉള്‍പ്പെട്ട ബെഞ്ച് വിമര്‍ശിച്ചു. 

നബീജിന്റെ തിരോധാനത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ സിബിഐ ഉന്നയിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. നജീബിന്റെ ടെലിഫോണ്‍ റെക്കോഡുകളും മറ്റു രേഖകളും ഉദ്ധരിച്ച് സിബിഐ നല്‍കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ടിന് വിരുദ്ധമായ കാര്യങ്ങളാണ് അന്വേഷണ ഏജന്‍സി ഉന്നയിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജെഎന്‍യു ഹോസ്റ്റലില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഒക്ടേബോര്‍ 15ന് കാണാതായ നജീബിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നജീബിന്റെ മാതാവ് ഫാത്തിമ നഫീസ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അഞ്ചു മാസം മുമ്പ് കോടതി നിര്‍ദേശപ്രകാരമാണ് സിബിഐ നജീബിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിന്‍ഡീസ് 'ഹോപ്'; നായകന്റെ കരുത്തില്‍ കരീബിയന്‍ പട, രാഹുലിന്റെ സെഞ്ച്വറി പാഴായി

Today's Rashi Phalam october 04|ഭാഗ്യമുള്ള ദിവസം; പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമാകും

മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാഡ് സന്ധു വെടിയേറ്റ് കൊല്ലപ്പെട്ടു; മൃതദേഹം റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍

മന്ത്രി ഒജെ ജനീഷിനെ കരിങ്കൊടി കാട്ടി; ഫോട്ടോ സഹിതം പരാതി; താത്കാലിക ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ദുബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ നഗരങ്ങളില്‍ 'കേരള ഡെസ്‌കുകള്‍'; ആഗോള നിക്ഷേപം കേരളത്തിലേക്ക്