India

നടി രമ്യാ കൃഷ്ണന്റെ കാറില്‍ മദ്യ കടത്ത്, എട്ടു ബോട്ടില്‍ മദ്യവും രണ്ട് കെയ്‌സ് ബിയറും പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍

നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്ന് അനധികൃത മദ്യം പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്ന് അനധികൃത മദ്യം പിടികൂടി. എട്ടു ബോട്ടില്‍ മദ്യവും രണ്ട് കെയ്‌സ് ബിയറുമാണ് കാറില്‍ നിന്ന് പിടികൂടിയത്.കോവിഡ് വ്യാപനത്തെ തുടര്‍ന്ന്  ചെന്നൈയില്‍ മദ്യവില്‍പ്പന നിരോധിച്ചിരിക്കുകയാണ്.

മഹാബലിപുരത്ത് നിന്ന് ചെന്നൈയിലേക്കുളള വഴിമധ്യേ മുട്ടുക്കാട് ചെക്ക്‌പോസ്റ്റില്‍ വച്ച് നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യം പിടികൂടിയത്. കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ ചെന്നൈ നഗരപരിധിയില്‍ മദ്യവില്‍പ്പന നിരോധിച്ചിരിക്കുകയാണ്. ചെന്നൈയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പോയി മദ്യം വാങ്ങി മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായി പതിവായി നടത്തുന്ന പരിശോധനയിലാണ് രമ്യാ കൃഷ്ണന്റെ കാറില്‍ നിന്ന് അനധികൃത മദ്യം കണ്ടെത്തിയത്. ചെന്നൈയിലേക്ക് മദ്യം കടത്താനുളള ശ്രമമായിരുന്നു.

പതിവായുളള പരിശോധനയുടെ ഭാഗമായി രമ്യാ കൃഷ്ണന്റെ കാര്‍  തടഞ്ഞു നിര്‍ത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. രമ്യാ കൃഷ്ണന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം