India

നമ്പര്‍ പ്ലേറ്റില്‍ ജാതി; പിടികൂടിയത് 250 വാഹനങ്ങള്‍; പിഴയിട്ട്‌ പൊലീസ്

ജാതീയ പരാമര്‍ശങ്ങള്‍ കണ്ടെത്തിയ 133 വാഹനങ്ങളില്‍ 100 എണ്ണം നഗരമേഖലകളില്‍ നിന്നും 33 എണ്ണം ഗ്രാമീണമേഖലകളില്‍ നിന്നുമാണ്

Author : സമകാലിക മലയാളം ഡെസ്ക്

നോയിഡ: ജാതീയമോ പ്രകോപനപരമോ ആയ പരാമര്‍ശങ്ങള്‍ പതിച്ച നമ്പര്‍ പ്ലേറ്റുകളുള്ള ഇരുന്നൂറ്റി അമ്പതോളം വാഹനങ്ങള്‍ക്കു പിഴ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ്. ജില്ലാ പൊലീസിന്റെ ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലുമായി വെള്ളിയാഴ്ചയായിരുന്നു പരിശോധന. തകരാറിലായ നമ്പര്‍പ്ലേറ്റുകളുള്ള വാഹനങ്ങളും ഇതില്‍പെടും. ഗതാഗത സംവിധാനത്തിലെ സങ്കീര്‍ണതകള്‍ ഇല്ലാതാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനുമുള്ള ഓപ്പറേഷന്റെ ഭാഗമായിരുന്നു പരിശോധനയെന്ന് പൊലീസ് പറഞ്ഞു.

ജാതീയ പരാമര്‍ശങ്ങള്‍ കണ്ടെത്തിയ 133 വാഹനങ്ങളില്‍ 100 എണ്ണം നഗരമേഖലകളില്‍ നിന്നും 33 എണ്ണം ഗ്രാമീണമേഖലകളില്‍ നിന്നുമാണ്. അക്രമസ്വഭാവമുള്ള പ്രസ്താവനകള്‍ എഴുതിയതിയതിനു പിഴ ചുമത്തിയ 91 വാഹനങ്ങളില്‍ നഗരമേഖലകളില്‍ നിന്ന് എഴുപത്തിയെട്ടും ഗ്രാമഭാഗങ്ങളില്‍ നിന്നു പതിമൂന്നുമാണുള്ളത്. കേടായ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ച 56 വാഹനങ്ങള്‍ക്കും പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു.

നമ്പര്‍ പ്ലേറ്റുകളില്‍ ജാതീയമോ വര്‍ഗീയമോ ആയ വാക്കുകള്‍ എഴുതുന്നതു നിരുത്സാഹപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അത്തരം എഴുത്തുകള്‍ ആളുകള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. അതിനാലാണ് അവര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും ഗൗതം ബുദ്ധ നഗറിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു. സമാന നടപടികള്‍ വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമേ രാവിലെ 11 മുതല്‍ രാത്രി 11 വരെ ജില്ലയിലെ പ്രധാന ജ്വല്ലറികള്‍, പെട്രോള്‍ പമ്പുകള്‍, ചന്തകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. ദീപാവലി ആഘോഷങ്ങള്‍ക്കു മുന്നോടിയാണ് പരിശോധനയെന്നു പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT