India

'നമ്മുടെ സിദ്ദു എവിടെ?'; കര്‍താര്‍പൂരില്‍ ഇമ്രാന്‍ ഖാന്റെ അന്വേഷണം, വീഡിയോ വൈറല്‍

കര്‍താര്‍പൂര്‍ ഇടനാഴിയുടെ പാകിസ്ഥാന്റെ ഭാഗത്തുള്ള ഉദ്ഘാടന ചടങ്ങില്‍ എത്തിയ ഇന്ത്യന്‍ സംഘത്തില്‍ പ്രധാനിയായിരുന്നു കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു.

സമകാലിക മലയാളം ഡെസ്ക്

ര്‍താര്‍പൂര്‍ ഇടനാഴിയുടെ പാകിസ്ഥാന്റെ ഭാഗത്തുള്ള ഉദ്ഘാടന ചടങ്ങില്‍ എത്തിയ ഇന്ത്യന്‍ സംഘത്തില്‍ പ്രധാനിയായിരുന്നു കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിനൊപ്പം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നെങ്കിലും വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നിന്നത് സിദ്ദുവായിരുന്നു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സിദ്ദുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നതും ആലിംഗനം ചെയ്യുന്നതുമായ വീഡിയോകള്‍ വൈറലായിരുന്നു. ഇപ്പോള്‍ സിദ്ദുവിനെ കാണാതെ പാക് പ്രധാനമന്ത്രി അദ്ദേഹത്തെ അന്വേഷിക്കുന്ന മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

ഇന്ത്യന്‍ സംഘത്തിന് പോകാന്‍ തയ്യാറാക്കിയ ഷട്ടില്‍ സര്‍വീസിലാണ് സിദ്ദുവും കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയിലെത്തിയത്. 'നമ്മുടെ സിദ്ദു എവിടെ'യെന്ന് പാക് പ്രധാനമന്ത്രി അന്വേഷിക്കുന്നതാണ് വീഡിയോയിലുള്ളത്. അദ്ദേഹം വന്നോയെന്ന് ഇമ്രാന്‍ ഖാന്‍ അന്വേഷിക്കുന്നതും വീഡിയോയില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം; സംസ്ഥാനത്ത്‌ ഏഴ് അതിവേഗ റെയില്‍ പാതകള്‍ക്ക് സര്‍വേ അനുമതി

റാപ്പിഡ് റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി

ശിവരാത്രിക്കായി മണപ്പുറം ഒരുങ്ങി, നാളെ വൈകീട്ട് നാലു മുതല്‍ ആലുവയില്‍ ഗതാഗതനിയന്ത്രണം; ഒരു മാസം നീളുന്ന വ്യാപാര മേള, ക്രമീകരണങ്ങള്‍ ഇങ്ങനെ

ചെറുപ്പം നിലനിർത്തണോ? ഈ ഭക്ഷണങ്ങളോട് നോ പറയാം

'അതൊന്നും ബോഡി ഡബിൾ അല്ല, ആക്ഷൻ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്'; 'രാജാസാബി'ലെ ഫൈറ്റ് രം​ഗങ്ങളെക്കുറിച്ച് മാളവിക

SCROLL FOR NEXT