India

നാട്ടിലെത്തിയ സൈനികന്‍ കോവിഡ് മറച്ചുവെച്ച് ഗംഭീരമായി 'ശ്രാദ്ധം' നടത്തി ;  ചടങ്ങില്‍ പങ്കെടുത്തത് 40 ഓളം പേര്‍, ആശങ്ക

വീട്ടുകാരില്‍ നിന്നും, ശ്രദ്ധ ചടങ്ങിന് എത്തിയ ബന്ധുക്കളില്‍ നിന്നും വരെ ഇയാള്‍ രോഗവിവരം മറച്ചുവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല : നാട്ടിലെത്തിയ കോവിഡ് ബാധിതനായ സൈനികന്‍ വീട്ടില്‍ അച്ഛന്റെ 'ശ്രാദ്ധ ചടങ്ങ്' നടത്തി. അടുത്ത ബന്ധുക്കളടക്കം 40 പേര്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞയാഴ്ച നാട്ടിലെത്തിയ അസം റൈഫിള്‍സ് ജവാനാണ് രോഗവിവരം മറച്ചുവെച്ച് ചടങ്ങു നടത്തിയത്. 

ത്രിപുരയിലെ അഗര്‍ത്തലയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളോട് ഹോം ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചതായിരുന്നു. എന്നാല്‍ വീട്ടിലെത്തിയ ഇയാള്‍ രോഗവിവരം മറച്ചുവെച്ച് ചടങ്ങ് ഗംഭീരമായി നടത്തുകയായിരുന്നു. 

കോവിഡ് പ്രോട്ടോക്കോള്‍ ഒന്നും പാലിക്കാതെയായിരുന്നു ചടങ്ങ് നടത്തിയത്. വീട്ടുകാരില്‍ നിന്നും, ശ്രദ്ധ ചടങ്ങിന് എത്തിയ ബന്ധുക്കളില്‍ നിന്നും വരെ ഇയാള്‍ രോഗവിവരം മറച്ചുവെച്ചു. 

പിറ്റേന്ന് വിവരം അറിഞ്ഞെത്തിയ പൊലീസ് വീട് റെയ്ഡ് ചെയ്യുകയും, സൈനികനെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുകയുമായിരുന്നു. ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കുകയും, ജവാനുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത എല്ലാവരോടും നിരീക്ഷണത്തില്‍ പോകാനും അധികൃതര്‍ നിര്‍ദേശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT